രണ്ടാഴ്ചത്തേക്ക് ഇറാനെ അക്രമിക്കില്ല; വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; സ്ഥിരീകരിച്ച് മോജ്തബ ഖമനേയി

us-iran-war-trump-

ഒടുവിൽ ഇറാനിൽ ആശ്വാസത്തിന്റെ നാളുകൾ. ഇറാൻ യുഎസ് സംഘർഷത്തിന് താത്കാലിക വിരാമം. വെടിനിർത്തൽ കരാർ അംഗീകരിച്ചതായി മോജ്തബ ഖമനേയി അറിയിച്ചു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന ധാരണയോടെയാണ് ആക്രമണം നിർത്തിവെക്കാൻ ട്രംപ് തയ്യാറായത്.

കഴിഞ്ഞ ദിവസം ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചർച്ചകൾക്ക് ശേഷം ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയാകുകയായിരുന്നു. വെടി നിർത്തലിനെക്കുറിച്ചുള്ള വിവരങ്ങൾ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. ‘ഡബിൾ സൈഡഡ് സീസ് ഫയർ’ (ഇരുപക്ഷവും അംഗീകരിച്ച വെടിനിർത്തൽ ) എന്നാണ് ഈ വെടിനിർത്തലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ALSO READ: ‘നിങ്ങളുടെ അവസാനത്തെ രാത്രി നാളെയാകും’; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് ആർമി ചീഫ് ജനറൽ അസിം മുനീറും നടത്തിയ ചർച്ചകളിലാണ് വെടിനിർത്തൽ രണ്ട് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനം ആയത്.

ALSO READ: ഇറാനിൽ യുഎസ് പൈലറ്റ് രക്ഷാപ്രവർത്തനം: യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

English summary : US and Iran finally agree to a two- week ceasefire

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News