
അമേരിക്കന്‍ ബോംബാക്രമണത്തില്‍ യമനില്‍ നാലുപേര്‍ മരിച്ചു. തുറമുഖ നഗരമായ ഹൊദയ്ദ പ്രവിശ്യയിലെ അല്‍മന്‍സൂരിയയിലാണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജല ശുദ്ധീകരണ പ്ലാന്റിനെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നും വടക്കന്‍ പ്രവിശ്യകളായ സാദ, ഹജ്ജ എന്നിവയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നു എന്നും ഹൂതി മീഡിയ അറിയിച്ചു.
ഹൂതികള്‍ ഷിപ്പിങ്ങിന് ഭീഷണിയാകുന്നതുവരെ ആക്രമണം തുടരുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് ഹൂതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം തുടരുമെന്നും തങ്ങള്‍ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്നും ഹൂതികള്‍ യഥാര്‍ഥ വേദന അനുഭവിക്കാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
അതോടൊപ്പം പശ്ചിമേഷ്യയിലേക്ക് വീണ്ടും വിമാനവാഹിനിക്കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ അറിയിച്ചു. ഇതോടെ മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനികള്‍ രണ്ടാകും. ഹാരിസ് എസ് ട്രൂമാന്‍ എന്ന വിമാനവാഹിനി നിലവില്‍ ചെങ്കടലില്‍ ഉണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here