കാണാതായ 2 പെണ്‍കുട്ടികളെ അന്വേഷിക്കുന്നതിനിടയില്‍ 7 മൃതദേഹങ്ങള്‍ കണ്ടെത്തി

കാണാതായ പെണ്‍കുട്ടികളെ തിരയുന്നതിനിടയില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അമേരിക്കയിലെ ഒക്‌ലഹോമിലാണ് രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെത്തുന്ന അന്വേഷണത്തിനിടയില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കണ്ടെത്തിയ ഏഴ് മൃതദേഹങ്ങളില്‍ രണ്ടുപേര്‍ ഇപ്പോള്‍ കാണാതായ പെണ്‍കുട്ടികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു.  തിരിച്ചറിയാനാകാത്ത മൂന്ന് മൃതദേഹങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള മെഡിക്കല്‍ പരിശോധന ആരംഭിച്ചുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

ഐവി വെബ്സ്റ്റർ (14), ബ്രിട്ടാനി ബ്രൂവർ (16) എന്നിവരെ ഒക്‌ലഹോമ സിറ്റിയിൽ നിന്ന് 90 മൈൽ കിഴക്ക് ഹെൻറിയേറ്റയിൽ തിങ്കളാഴ്ച പുലർച്ചെ കാണാതായത്.  സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കാണാതായ  പെണ്‍കുട്ടികള്‍ പീഡനക്കേസില്‍ പ്രതിയായിരുന്ന 39 കാരനായ ജെസ്സി മക്ഫാഡനൊപ്പം യാത്ര ചെയ്തിരുന്നതായി സൂചനയുണ്ട്. പീഡനത്തിന് 17 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020ലാണ് ജെസ്സി മക്ഫാഡ് ജയി‌ൽ മോചിതനായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News