
അമേരിക്കയിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി വെട്ടികുമാരിക്കാൻ ധാരണയായതോടെ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ധാരണ. അമേരിക്കൻ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ ചൈന വ്യക്തമാക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ 90 ദിവസത്തേക്ക് പ്രതികാര ചുങ്കം പിൻവലിക്കാൻ ധാരണയായതായി അറിയിച്ചു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്ന് പ്രഖ്യാപനം വരുന്നത്
ഏപ്രിൽ ഒന്നു മുതൽ മറ്റ് രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ ചുങ്കത്തിൽ ഇതേ മാതൃകയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈനയ്ക്ക് മേൽ ചുമത്തിയതും തിരികെ ചുമത്തിയതും സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. യു എസ് വിപണിയിൽ പ്രതികാര ചുങ്കം നടപടിയിൽ വൻ തിരിച്ചടി നേരിട്ടത് ഡൊണൾഡ് ട്രംപിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ചൈനീസ് വൈസ് പ്രീമിയർ ഹെ ലൈഫെംഗും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചൈനയ്ക്ക് മേൽ ഉള്ള പ്രതികാര ചുങ്കം കുറച്ചത്. മെയ് 14നകം തീരുമാനം പ്രാബല്യത്തിലാവും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രതികാര ചുങ്കം അമേരിക്കയിൽ സാമ്പത്തിക വിപണികളെ വലിയ രീതിയിൽ അസ്ഥിരപ്പെടുത്തി. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു. ഇതോടെയാണ് ചൈനയ്ക്ക് മേലുള്ള തിരുവ കുറയ്ക്കാൻ തീരുമാനമായത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here