കടക്കെണി, സ്വരച്ചേർച്ചയിലെത്താതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും

അമേരിക്കൻ കടക്കെണി ഭീതി ഒഴിവാക്കാനുള്ള പദ്ധതികളിൽ സ്വരച്ചേർച്ചയിലെത്താതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും. ചെലവ് നടത്താൻ കടം വാങ്ങി ഒടുവിൽ കടംവാങ്ങൽ പരിധിയുടെ തൊട്ടടുത്ത് നിൽക്കുന്ന അമേരിക്ക ജൂൺ ഒന്നിനുള്ളിൽ എന്തെങ്കിലും പെട്ടെന്ന് തീരുമാനിച്ചില്ലെങ്കിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയിലാണ്. എത്രയും വേഗം തീരുമാനം എടുക്കാൻ നിർദ്ദേശിച്ച് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യലൻ അമേരിക്കൻ കോൺഗ്രസിന് കത്തയച്ചിട്ട് ദിവസങ്ങൾ ഏറെയായി.

പരിഹാരമാർഗം എന്തുവേണമെന്ന വിഷയത്തിൽ രണ്ടു തട്ടിലാണ് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും. സമവായത്തിലെത്താൻ വേണ്ടി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വൈറ്റ്ഹൗസിൽ വിളിച്ചുകൂട്ടിയ യോഗം ഇന്നാണ്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയടക്കം ഇരു ചേരികളിലെയും പ്രധാനികൾ യോഗത്തിൽ പങ്കെടുക്കും.

കടക്കെണി ഭീതിയിൽ നിന്ന് ഒഴിവാകാൻ വേണ്ടി ഡെമോക്രാറ്റുകൾ കണ്ടുപിടിച്ചിട്ടുള്ള മാർഗം കടംവാങ്ങൽ പരിധി ഉയർത്തുക എന്നുള്ളതാണ്. ഇത് സംബന്ധിച്ച് കോൺഗ്രസിൽ പ്രമേയം പാസാക്കിയെടുക്കുകയാണ് ജോ ബൈഡന് മുന്നിലുള്ള പോംവഴി. എന്നാൽ ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള ചെലവുകൾ വെട്ടിച്ചുരുക്കാതെ കടംവാങ്ങൽ പരിധി ഉയർത്താൻ അനുവദിക്കില്ലെന്നാണ് റിപ്പബ്ലിക്കന്മാരുടെ പ്രഖ്യാപനം.

സെനറ്റിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാരുടെ അംഗീകാരമില്ലാതെ പ്രമേയം പാസാക്കി എടുക്കുക യുഎസ് സർക്കാരിന് അസാധ്യമാണ്. വിഷയം ഗൗരവത്തിലെടുക്കാതെ ജി7 യോഗത്തിൽ പങ്കെടുക്കാൻ ജപ്പാൻ യാത്രക്കായുള്ള കാത്തിരിപ്പിലാണ് പ്രസിഡൻ്റെന്നാണ് റിപ്പബ്ലിക്കന്മാരുടെ വിമർശനം. 31.4 ട്രില്യൻ ഡോളർ, അതായത് 2581 ലക്ഷം കോടി രൂപയാണ് അമേരിക്കയുടെ ആകെ കടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News