കടക്കെണിയിൽ നിന്ന് കരകയറാനുള്ള പരിഹാരവഴി കണ്ടെത്താനാകാതെ അമേരിക്ക

കടക്കെണിയിൽ നിന്ന് കരകയറാനുള്ള പരിഹാരവഴി കാണാൻ കഴിയാതെ അമേരിക്ക. പരിഹാരം എങ്ങനെ വേണമെന്ന കാര്യത്തിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും രണ്ടുതട്ടിലാണ്. കടംവാങ്ങൽ പരിധി ഉയർത്തണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുമ്പോൾ ചെലവ് ചുരുക്കൽ കൂടി വേണമെന്നാണ് റിപ്പബ്ലിക്കൻസിൻ്റെ ആവശ്യം.

എത്രയും വേഗം കടംവാങ്ങൽ പരിധി ഉയർത്തിയില്ലെങ്കിൽ ജൂൺ ഒന്നിന് കടക്കെണിയിൽ അകപ്പെടുന്ന തരത്തിലേക്ക് അമേരിക്ക മാറുമെന്നായിരുന്നു യുഎസ് കോൺഗ്രസിന് ട്രഷറി സെക്രട്ടറി ജാനറ്റ് യലൻ അയച്ച കത്തിൻ്റെ സംക്ഷിപ്തം. റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ സെനറ്റിൽ കടംവാങ്ങൽ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലവതരിപ്പിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. സെനറ്റ് മെജോറിറ്റി ലീഡറായ ഡെമോക്രാറ്റ് പാർട്ടിക്കാരൻ ചക് ഷൂമർക്ക് 43 റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങൾ ചേർന്ന് അയച്ച കത്തിൽ ചെലവ് ചുരുക്കൽ നടത്താതെ കടം വാങ്ങൽ പരിധി ഉയർത്താൻ കഴിയില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.

അമേരിക്കൻ സെനറ്റിൽ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ളപ്പോൾ പ്രസിഡന്റിന്റെ ആവശ്യം ഏകപക്ഷീയമായി നടപ്പാക്കാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. കടംവാങ്ങൽ പരിധി എത്രയും വേഗം ഉയർത്തിയില്ലെങ്കിൽ അമേരിക്ക കടക്കെണിയിൽ അകപ്പെടും. അത് ലോകം മുഴുവൻ സമ്പദ് വ്യവസ്ഥകൾക്ക് തിരിച്ചടിയാകും. ചെലവ് ചുരുക്കൽ നടപ്പാക്കാതെ കടംവാങ്ങൽ പരിധി ഉയർത്താൻ റിപ്പബ്ലിക്കന്മാർ സമ്മതിക്കില്ലെന്നും ഉറപ്പാണ്. ചെലവ് ചുരുക്കൽ കൂടി നടപ്പാക്കിയാൽ അത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും കണ്ടറിയണം. ഏതായാലും, റിപ്പബ്ലിക്കന്മാരോടും ഡെമോക്രാറ്റുകളോടും വിഷയം ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്ന പ്രസിഡന്‍റ് ജോ ബൈഡന് പ്രശ്നത്തിൽ സമവായം സൃഷ്ടിക്കാനായില്ലെങ്കിൽ അത് പ്രതിസന്ധി കടുപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News