
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ തുടര്‍ന്ന് അമേരിക്ക. വിവിധ രാജ്യങ്ങളിലുള്ളവരെ പനാമയിലേക്ക് നാടുകടത്തി. നാടുകടത്തിയവരില്‍ ഇന്ത്യക്കാരും. അതേസമയം ഇന്ത്യയില്‍ നിന്നുള്ള അനധികൃത കൂടിയേറ്റക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളത്തിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംബുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെക്കാഴ്ചയ്ക്ക് ശേഷവും നാടുകടത്തല്‍ തുടരുകയാണ് അമേരിക്ക. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുന്നൂറോളം അനധികൃത കുടിയേറ്റക്കാരെയാണ് യുഎസ് പനാമയിലേക്ക് നാടുകടത്തിയത്.
ഇന്ത്യ ഇറാന്‍ നേപ്പാള്‍ ശ്രീലങ്ക പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരിലേറെയും. അതേസമയം ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സുരക്ഷിതരാണെന്ന് പനാമ ഇന്ത്യന്‍ എംബസി അറിയിച്ചു.
Also Read : മൈ ഫ്രണ്ട് ചതിച്ചാശാനേ! ഇന്ത്യയ്ക്ക് അമേരിക്കയുടെ ഇരുട്ടടി ഇങ്ങനെ!
ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പനാമയിലെ അധികൃതര്‍ അറിയിച്ചതായും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.അതേസമയം ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി പ്രത്യേക വിമാനമോ കപ്പലോ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരികെയെത്തുന്ന ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്നും കെ വി തോമസ് കത്തില്‍ സൂചിപ്പിച്ചു.
മൂന്ന് ഘട്ടങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 പേരെയാണ് യുഎസ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. കുടിയേറ്റക്കാരെ കയ്യാമം ചെയ്ത നാടുകടത്തിയതും സിക്കുകാരുടെ തലപ്പാവഴിച്ചതും ഏറെ വിവാദങ്ങള്‍ക്കിടയായിരുന്നു. വരും ദിവസങ്ങളിലും നാടുകടത്തല്‍ തുടരും എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

