200-ലേറെ ഇന്ത്യക്കാരെ യുഎസ് നാടുകടത്തി; സൈനിക വിമാനം പുറപ്പെട്ടു, പിടിയിലായത് അനധികൃത കുടിയേറ്റക്കാർ

us-deportation-indian-c17-aircraft

അനധികൃതമായി പ്രവേശിച്ചുവെന്ന പേരിൽ പിടികൂടിയ 205 ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തി. ആറ് മണിക്കൂര്‍ മുമ്പ് ടെക്‌സാസില്‍ നിന്ന് പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തിലാണ് ഇവരെ നാടുകടത്തിയതത്. നാടുകടത്തിയ ഓരോ ഇന്ത്യന്‍ പൗരനെയും ഇന്ത്യൻ എംബസിയും പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുഎസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന വിമാനങ്ങളില്‍ ആദ്യത്തേതാണിത്.

സി-17 യുഎസ് സൈനിക വിമാനത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ കയറ്റിയയച്ചത്. എയര്‍-ട്രാന്‍സ്‌പോര്‍ട്ടബിള്‍ ഗാലി ഇല്ലെങ്കില്‍, ഈ വിമാനത്തില്‍ 205 യാത്രക്കാര്‍ക്കായി ഒരു ടോയ്ലറ്റ് മാത്രമേയുണ്ടാകൂ. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന നിലപാട് കാരണമാണ്. നേരത്തേ, യുഎസ് സൈനിക വിമാനങ്ങളിൽ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ എത്തിച്ചിരുന്നു.

Read Also: വടക്കൻ സിറിയയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച യുഎസിലേക്ക് പറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അനധികൃത ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്നതിനുള്ള ആദ്യ ഘട്ടം ആരംഭിച്ചത്. ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. യുഎസ് ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ ‘നിയമവിരുദ്ധമായി’ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ‘നിയമപരമായ തിരിച്ചുവരവിന്’ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നേരത്തേ പറഞ്ഞിരുന്നു.

Key words: indian migrants, flights

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News