അന്യഗ്രഹ ജീവികളുടെ ശരീര ഭാഗങ്ങളും പേടകവും യുഎസ്സിന്റെ പക്കലുണ്ടെന്ന് അവകാശ വാദവുമായി മുൻ സൈനികൻ

അന്യഗ്രഹ ജീവികളുടെ പേടകം യുഎസ് രഹസ്യമായി സൂക്ഷിക്കുന്നുവെന്നും, മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടം അതിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി യുഎസ്സിന്റെ മുൻ സൈനികൻ മേജർ ഡേവിഡ് ഗ്രഷ്. ദീർഘ കാലമായി യുഎസ് ഈ രഹസ്യം മറച്ചുവെക്കുന്നുവെന്നും യുഎസ് മുൻ സൈനികൻ ഗ്രഷ് ആരോപിക്കുന്നു. യുഎസ് സ്റ്റേറ്റ് കോൺഗ്രസ്സിന്റെ തെളിവെടുപ്പിലാണ് ഗ്രഷ് ഈ കാര്യം വെളിപ്പെടുത്തിയത്.

Also read: വിന്റേജ് റോൾസ് റോയ്സിൽ റാഞ്ചി നഗരം ചുറ്റി എം എസ് ധോണി; വീഡിയോ

1930-കളിൽ യുഎസ് സർക്കാർ മനുഷ്യേതര ജീവികളെ കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹ പേടകം യുഎസിന്റെ കൈവശമുണ്ട്, അത് പ്രവർത്തിച്ചിരുന്നത് മനുഷ്യരല്ലാത്ത ജീവികളാണെന്നും അവയുടെ അവശിഷ്ടങ്ങൾ ഗവൺമെന്റിന്റെ പക്കലുണ്ടെന്ന് തനിക്കുറപ്പാണെന്നും ഡേവിഡ് ഗ്രഷ് പറയുന്നു. താൻ ഓൾഡ് ഡൊമൈൻ അനോമലി റസലൂഷൻ ഓഫിസിന്റെ ഭാഗമായിരുന്ന കാലത്ത് അജ്ഞാതമായ പറക്കുന്ന ഒരു വസ്തു യുഎസിൽ വന്ന് പതിച്ചിരുന്നു. അത് കണ്ടെടുക്കുന്നതിനായി ദശാബ്ദങ്ങൾ നീണ്ട പദ്ധതിയെക്കുറിച്ച് തനിക്കറിയാൻ കഴിഞ്ഞുവെന്നാണ് ഗ്രഷിന്റെ വെളിപ്പെടുത്തൽ.

യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായ അണ്‍ ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിന അഥവാ ആകാശത്ത് കണ്ട അജ്ഞാത പ്രതിഭാസങ്ങള്‍ക്ക് സാക്ഷികളായ മൂന്ന് പേരില്‍ ഒരാളാണ് മേജർ ഡേവിഡ് ഗ്രഷ്. നേവി പൈലറ്റായിരുന്ന റയാൻ ഗ്രേവ്സ്, നേവി കമാന്ററായിരുന്ന ഡേവിഡ് ഫ്രേവർ എന്നിവരും തങ്ങള്‍ ജോലി ചെയ്തിരുന്ന കാലത്ത് കണ്ട അജ്ഞാത പറക്കും വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മറ്റിക്ക് മുമ്പില്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വർഷമാണ് ഗ്രഷ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. നിയമപരമായി ഏറെ കാലമായി രാജ്യത്തിനുവേണ്ടി സേവനം ചെയ്തിരുന്ന ആളുകളിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചത്, ഫോട്ടോകൾ, രേഖകൾ, രഹസ്യമൊഴികൾ എന്നിവയടങ്ങുന്ന വിവരങ്ങൾ അവർ താനുമായി പങ്കുവെച്ചിട്ടുണ്ടെന്നും ഗ്രഷ് പറയുന്നു. യുഎസിലെ ഉന്നത ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമാക്കി വെക്കുകയാണ് എന്നാണ് ഗ്രാഷിന്റെ വാദം. ഇത്തരം പദ്ധതികൾ കോൺഗ്രസ്സിന് മുന്നിലെത്തിക്കാൻ സൈന്യം ഫണ്ട് ദുരൂപയോഗം ചെയ്യുന്നുവെന്നും വാദമുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേൽപ്പിച്ചും ഇത്തരം വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം.

എന്നാൽ ഗ്രാഷിന്റെ ഈ വാദം പെന്റഗൺ നിഷേധിച്ചു. അന്യഗ്രഹ വസ്തുക്കളെ കണ്ടെത്താനോ വീണ്ടെടുക്കാനോ ഉള്ള യാതൊരു പ്രവർത്തനങ്ങളും മുൻപ് നടന്നതായോ ഇപ്പോൾ നടക്കുന്നതായോ ഉള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ലെന്നാണ് പ്രതിരോധ വകുപ്പ് വക്താവ് സ്യൂ ഗഫ്‌ പറയുന്നത്. പൈലറ്റുമാര്‍ റപ്പോര്‍ട്ട് ചെയ്ത അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍ യഥാര്‍ത്ഥമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ട്, എന്നാല്‍ അവ എന്താണെന്നതിനുള്ള ഉത്തരം തങ്ങളുടെ പക്കലില്ലെന്ന് നാഷണൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി പറഞ്ഞു.

2026 ലോകകപ്പ്; യോഗ്യതാ റൗണ്ടില്‍ ഇന്ത്യ നേരിടുന്നത് കരുത്തന്‍മാരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel