ബലാത്സംഗം, ഭീകരവാദം; സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്! ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി യുഎസ്

airport flight

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. രാജ്യത്ത് അടുത്തിടെയായി ബലാത്സംഗം, അക്രമം, തീവ്രവാദ സംഭവങ്ങൾ എന്നിവ വർദ്ധിച്ചുവരുന്നുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഒഡിഷ, ഛത്തീസ്ഖഡ്, പശ്ചിമ ബംഗാൾ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതി വേണമെന്ന് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ അടിയന്തര സേവനങ്ങൾ നൽകാനുള്ള യുഎസ് സർക്കാരിന്റെ കഴിവ് പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.

ALSO READ: ഒരു വയസുകാരി മകൾക്ക് കസ്റ്റം മെയ്ഡ് റോൾസ് റോയ്‌സ്; അച്ഛന്റെ സ്നേഹത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

ജമ്മു കശ്മീർ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ലഡാക്ക്, ലേ ഒഴികെയുള്ളിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ഭീകരാക്രമണം ആഭ്യന്തര കലാപ സാധ്യതയും ഈ പ്രദേശങ്ങളിലുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ത്യ -പാക് നിയന്ത്രണ രേഖയിൽ ഇത് സർവ സാധാരണമാണെന്നും കുറിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News