ഇറാനിൽ കടന്നുകയറിയതിന് യുഎസ് നൽകിയ പേര് ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’; പങ്കെടുത്തത് ഏ‍ഴ് ബി 2 ബോംബറുകൾ

US ATTACKS IRAN

സകല അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽ പറത്തി ഇറാന്‍റെ അതിർത്തി കടന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ട സൈനിക നീക്കത്തിന് അമേരിക്ക നൽകിയ കോഡ് നെയിം ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നാണ് ഇറാനിൽ നടത്തിയ സൈനിക ഇടപെടലിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്. ഓപ്പറേഷനിൽ ഏ‍ഴ് ബി 2 ബോംബറുകൾ അടക്കം ഏകദേശം 125 വിമാനങ്ങൾ പങ്കെടുത്തതായും ഇവയിൽ ചിലത് ശത്രു റഡാറുകളെ കബളിപ്പിക്കാനായി ഡമ്മികളായി പ്രവർത്തിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുഴുവൻ ഓപ്പറേഷനും 25 മിനിറ്റിനുള്ളിൽ പൂർത്തിയായെന്നും യുഎസ് സൈനിക വിമാനങ്ങളൊന്നും ആക്രമിക്കപ്പെട്ടില്ലെന്നും ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. ഏഴ് സ്റ്റെൽത്ത് ബി-2 ബോംബറുകൾ ആക്രമണത്തിൽ പങ്കെടുത്തതായും അദ്ദേഹം സ്ഥിരീകരിച്ചു.

ALSO READ;സംഘർഷത്തിൽ നിന്ന് പിന്മാറണം; ഇറാന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു എൻ

ഏകദേശം 13,608 കിലോഗ്രാം ഭാരമുള്ള ഒരു ഡസനിലധികം വമ്പൻ ഓർഡനൻസ് പെനിട്രേറ്റർ ബോംബുകൾ ഇറാനിയൻ ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ് എന്നിവിടങ്ങളിൽ പ്രയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇസ്ഫഹാൻ ആണവകേന്ദ്രം ആക്രമിക്കാൻ ടോമാഹോക്ക് മിസൈലുകളും ഉപയോഗിച്ചു. 9/ 11 ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ബി -2 ദൗത്യമായിരുന്നു ഇതെന്നും കെയ്ൻ പറഞ്ഞു.

അതേസമയം, ഇറാനെതിരെ അമേരിക്ക നടത്തുന്ന ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്തെത്തി. സംഘർഷത്തിൽ നിന്ന് പിന്മാറണം. സമാധാനം ഉപേക്ഷിക്കാൻ നമുക്ക് കഴിയില്ലെന്നും ഒരിക്കലും സമാധാനം വെടിഞ്ഞു കൊണ്ടുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഗുട്ടറെസ് പറഞ്ഞു.

സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണം അബദ്ധമെന്ന വ്യാജേനയെന്ന് യുഎന്നിലെ ഇറാൻ അംബാസിഡർ ഐക്യരാഷ്ട്ര സഭയിൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News