
ഇറാനിൽ കരയാക്രമണം തുടങ്ങുമെന്ന അമേരിക്കയുടെ റിപ്പോർട്ടിന് പിന്നാലെ അമേരിക്കൻ സൈന്യത്തെ സ്വാഗതം ചെയ്ത് ഇറാൻ. ഇന്ത്യയിലെ ഇറാൻ എംബസിയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകുന്ന എക്സ് പോസ്റ്റുമായി രംഗത്തെത്തിയത്.
“ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു” എന്ന തലക്കെട്ടിന് താഴെ “നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ടെഹ്റാൻ ടൈംസ് പത്രത്തിന്റെ പോജും എംബസി ഷെയർ ചെയ്തിട്ടുണ്ട്. പത്രത്തിന്റെ ആദ്യ പേജിലായി “ഇറാനിയൻ മണ്ണിൽ കാല് കുത്തുന്ന ഓരോ അമേരിക്കൻ സൈനികനും തിരികെ പോകുന്നത് ശവപെട്ടിയിലായിരിക്കും” എന്നും കുറിച്ചിട്ടുണ്ട്. അമേരിക്കയുടെ മുന്നിൽ മുട്ടുകുത്താൻ തങ്ങൾക്കാകില്ലെന്ന് സന്ദേശം നൽകുന്ന ഈ കുറിപ്പ് അമേരിക്ക കരയാക്രമണത്തിന് ഒരുങ്ങുന്നു എന്ന വാഷിങ്ടൺ പോസ്റ്റിന്റെ വാർത്തയ്ക്കുള്ള ഉത്തരമാണ്.
Also read : ഇവർക്ക് സ്വന്തം കുട്ടികളില്ലേ?; മിനാബ് സ്കൂൾ ദുരന്തത്തിന് ഉത്തരവാദികളായവരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇറാൻ
യുദ്ധം ഇനിയും നീളുമോ എന്ന് ലോകം മുഴുവൻ വാചാലമായി ഉറ്റ് നോക്കുമ്പോഴാണ് വാഷിങ്ടൺ പോസ്റ്റിൽ കരയുദ്ധത്തിന്റെ വാർത്ത വരുന്നത്. ഹോർമൂസ് കടലിടുക്കിനും, ഖാർഗ് ദ്വീപിലും ആക്രമണം നടത്താനാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നു എന്ന ഡൊണാൾഡ് ട്രംപിന്റെ വാദത്തിനെയും കഴിഞ്ഞ ദിവസം ഇറാൻ തള്ളിയിരുന്നു. നിലവിൽ യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും ഇറാൻ അധികൃതർ അറിയിച്ചിരുന്നു.
WE ARE WAITING FOR YOU pic.twitter.com/BatC2oEdfu
— Iran in India (@Iran_in_India) March 29, 2026

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

