
യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ രാജ്യത്തെ 10,000 ത്തോളം ജനവാസ കേന്ദ്രങ്ങളിൽ ഇതുവരെ ബോംബാക്രമണം നടത്തിയതായി ഇറാൻ. ആക്രമണത്തിൽ 1,300ൽ അധികം പൗരന്മാർ കൊല്ലപ്പെട്ടതായും ഇറാൻ അറിയിച്ചു. ടെഹ്‌റാനിലടക്കം വലിയ സ്‌ഫോടനങ്ങളാണ് ഉണ്ടായത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണപ്രവാഹം തടസപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ഇറാന്റെ 16 നിഷ്‌ക്രിയ ഖനികളിലെ കപ്പലുകൾ നശിപ്പിച്ചതായി യുഎസ് സൈന്യം അറിയിച്ചു. യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾക്കെതിരെ ഇറാനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
ALSO READ: ‘യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് ഞാനായിരിക്കും’; ഇറാനെ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്
തെൽ അവീവിലും ജറുസലേമിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ ബഹ്‌റൈൻ, ഇറാഖ്, കുവൈറ്റ്, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഇറാന്റെ പ്രത്യാക്രമണങ്ങളുണ്ടായി. ഈ രാജ്യങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി റിപ്പോർട്ടുണ്ട്. ബഹ്‌റൈനിലെയും സൗദി അറേബ്യയിലെയും എണ്ണപ്പാടങ്ങൾ ഉൾപ്പെടെ ചൊവ്വാഴ്ച ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് വിവരം. ഹൈഫയിലെ ഇസ്രയേലി എണ്ണ, വാതക ശുദ്ധീകരണശാലയ്ക്കും ഇന്ധന ടാങ്കുകൾക്കും നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

