ഗൗതം അദാനിക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; യുഎസ് നീതി ന്യായ വകുപ്പ് കോടതിയിൽ

adani

ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ ശാശ്വതമായി അവസാനിപ്പിക്കണമെന്ന് അമേരിക്കൻ നീതി ന്യായ വകുപ്പ് ഫെഡറൽ കോടതിയെ അറിയിച്ചു. ഈ കേസുകൾ നിയമപരമായി നിലനിൽക്കില്ലെന്നും, നയതന്ത്രപരമായി ദോഷകരമാണെന്നും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് ഗവൺമെന്റിന്റെ ഈ നീക്കം.

അദാനിക്കെതിരെയുള്ള കുറ്റപത്രം ഒരിക്കലും സമർപ്പിക്കാൻ പാടില്ലായിരുന്നുവെന്നും, ഒരു വർഷം മുമ്പ് തന്നെ ഈ കേസ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഡി.ഒ.ജെ 10 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ കോടതിക്ക് പരിമിതമായ അധികാരം മാത്രമേയുള്ളൂവെന്നും വകുപ്പ് വാദിച്ചു. ആരോപിക്കപ്പെടുന്ന സംഭവങ്ങൾ പൂർണ്ണമായും ഇന്ത്യ കേന്ദ്രീകരിച്ചുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. “ഇന്ത്യക്കാർ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ഇന്ത്യയിൽ വൈദ്യുതി എത്തിക്കാൻ ശ്രമിച്ചു” എന്നാരോപിക്കുന്ന കേസിൽ അമേരിക്ക ‘ലോക പോലീസ്’ ആകാൻ ശ്രമിക്കുന്നത് വിഭവങ്ങളുടെ ദുരുപയോഗമാണെന്ന് പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ട്രെന്റ് മക്കോട്ടർ വ്യക്തമാക്കി.

ALSO READ: സാധാരണക്കാരുടെ വയറ്റത്തടിച്ച് യുഡിഎഫ് സർക്കാർ; ജൂലായ് എട്ടിന് പണിമുടക്ക് നടത്താനൊരുങ്ങി സ്വകാര്യ ബസുടമകളും ജീവനക്കാരും

ഈ ഇടപാടിലൂടെ നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഡി.ഒ.ജെ നിരീക്ഷിച്ചു. കുറ്റപത്രത്തിൽ പറയുന്ന വഞ്ചനാപരമായ പ്രസ്താവനകൾ വെറും കോർപ്പറേറ്റ് അതിശയോക്തികൾ (puffery) മാത്രമാണെന്നും വിദഗ്ധരായ നിക്ഷേപകർ അതിനെ ആശ്രയിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദേശീയ സുരക്ഷയെയോ അമേരിക്കൻ കമ്പനികളെയോ ബാധിക്കാത്ത കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന ജൂൺ 2025-ലെ പുതിയ നയം (ബ്ലാഞ്ച് മെമ്മോറാണ്ടം) പ്രകാരം ഈ കേസ് പിൻവലിക്കേണ്ടതാണ്. ഇന്ത്യയിൽ ഈ വിഷയത്തിൽ നടന്ന അന്വേഷണങ്ങളിൽ കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡി.ഒ.ജെ അറിയിച്ചു.

അദാനി ഗ്രൂപ്പ് അമേരിക്കയിൽ നടത്താനിരിക്കുന്ന നിക്ഷേപ വാഗ്ദാനങ്ങൾ കാരണമാണ് കേസ് പിൻവലിക്കുന്നത് എന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ ഡി.ഒ.ജെ പൂർണ്ണമായും നിഷേധിച്ചു. നിക്ഷേപ വാഗ്ദാനങ്ങൾ ഈ തീരുമാനത്തെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും കേസ് തുടരുന്നത് പ്രതികൾക്ക് അനാവശ്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മക്കോട്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News