25 കോടി സമ്മാനമടിച്ച ലോട്ടറി ബാറിൽ മറന്നുവെച്ചു; ഒടുവിൽ സംഭവിച്ചത്..‌

ഇരുപത്തിയഞ്ച് കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബാറിൽ മറന്നുവെച്ചു. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സ്വദേശിയായ പോള്‍ ലിറ്റിലാണ്  ലോട്ടറി ടിക്കറ്റ് മറന്നുവെച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ ലേക്‌വില്ലെ എന്ന ബാറിൽ വെച്ചാണ് പോളിന് ടിക്കറ്റ് നഷ്ടമായത്.

Also Read:നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പടുത്തി; വീഡിയോ പങ്കുവെച്ച് മകൾ അർത്തന

ലോട്ടറി ടിക്കറ്റ് അബദ്ധത്തിൽ തന്റെ കൈയ്യിൽ നിന്നും എവിടെയോ നഷ്ടപ്പെട്ടെന്നാണ് പോള്‍ കരുതിയത്. എന്നാൽ ഈ ടിക്കറ്റ് ബാറിലെ ജീവനക്കാരിയായ കാർലി നൂൺസിന് ലഭിക്കുകയും അവരത് കൈവശം സൂക്ഷിക്കുകയും ചെയ്തു. വൈകുന്നേരം ലോട്ടറി ഓഫീസിൽ നിന്ന് കോൾ വന്നപ്പോഴാണ് ടിക്കറ്റിന് സമ്മാനം ലഭിച്ച കാര്യം പോൾ അറിയുന്നത്.

അതേസമയം കാർലി നൂൺസ് തന്റെ സഹപ്രവർത്തയോടൊപ്പം ഈ ടിക്കറ്റുമായി ലോട്ടറി ഓഫീസിൽ എത്തി. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ ഓഫീസ് ജീവനക്കാർക്ക് സംശയം തോന്നി. ഇതോടെ ടിക്കറ്റ് വിശദമായി പരിശോധിച്ചു. തുടർന്ന് ടിക്കറ്റിന് കേടുപറ്റിയതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാൽ അബദ്ധത്തിൽ ടിക്കറ്റിന് കേടുപാടുകൾ പറ്റിയെന്നാണ് കാർലി നൂൺസ് പറഞ്ഞത്.

Also Read:ഒരു പോസ്റ്റിന് 9 കോടി പ്രതിഫലം കിട്ടുന്ന ഇന്ത്യക്കാരൻ; ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയിൽ ഇടം നേടിയത് രണ്ട് പേർ

കാര്യം മനസിലായ ഓഫീസ് ജീവനക്കാർ കാർലിയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ പിടിച്ചു നിൽക്കാനാകാതെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം പോൾ ലോട്ടറി ഓഫീസിൽ എത്തുകയും സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News