വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെ ഒരു മാസം പ്രായമുള്ള മകനെ കൊന്നു; യുവാവിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

KENTUCKY

വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെ ഒരു മാസം മാത്രം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ പിതാവിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലെ കെൻ്റക്കിയിലാണ് സംഭവം.അഞ്ച് വര്‍ഷം മുൻപ് നടന്ന ക്രൂര കൊലപാതകത്തിലാണ് പ്രതിക്ക് ഇപ്പോള്‍ ജെഫേര്‍സണ്‍ സര്‍ക്യൂട്ട് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32) ആണ് കേസിലെ പ്രതി.

2019 മെയിലായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.
കുഞ്ഞിനെ നോല്‍ക്കാന്‍ ആന്റണിയെ ഏല്‍പ്പിച്ച് ഭാര്യ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ഭാര്യ പുറത്ത് പോകുമ്പോള്‍ ആന്റണി വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.എന്നാല്‍ കുഞ്ഞിനെ നോക്കിയതോടെ
ഗെയിമിലുള്ള ഇയാളുടെ ശ്രദ്ധ നഷ്ടപ്പെടുകയും പിന്നാലെ ഗെയിമില്‍ തോല്‍ക്കുകയുമായിരുന്നു.ഇതോടെ ഇയാള്‍ അടുത്തു കിടന്ന കുഞ്ഞിനെ തലയ്ക്കടിച്ചു.ഇതോടെ കുഞ്ഞ് അലറിക്കരഞ്ഞു. കുഞ്ഞിനായുള്ള പാലെടുക്കാന്‍ ശ്രമിക്കവെ ആന്റണിയുടെ കയ്യില്‍ നിന്ന് കുഞ്ഞ് താഴെ വീണു. എന്നാല്‍ ഇത് ഇയാള്‍ ഗൗരവത്തിലെടുത്തില്ല.

ALSO READ; ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

എന്നാല്‍ കുറച്ച് സമയം ക‍ഴിഞ്ഞതോടെ കുഞ്ഞിന്റെ അവസ്ഥ മോശമായി. ഇതോടെ ഭയപ്പെട്ട് ഇയാള്‍ ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സയ്ക്കിടെ മരണത്തിന് കീ‍ഴടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News