78 വയസ്, 101 കിലോ ശരീരഭാരം, ചെവിയില്‍ വെടിയേറ്റ പാട്; ട്രംപിന്റെ ആരോഗ്യവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്ടര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യവിവരങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ഞായറാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട മെമോയിലൂടെയാണ് ഡോക്ടര്‍ ഷോണ്‍ ബാബബെല്ല ട്രംപിന്റെ ആരോഗ്യവിവരങ്ങള്‍ പുറത്തുപറഞ്ഞത.്

പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഹൃദയ, ശ്വാസകോശ,നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ വലത് ചെവിയില്‍ വെടിയേറ്റതിന്റെ പാടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ ഭാഗമായി വലത് ചെവിയുടെ മുകളില്‍ വെടിയേറ്റിരുന്നു. ആ മുറിപ്പാട് ഇപ്പോഴുമുണ്ട്.

ആറടി മൂന്ന് ഇഞ്ച് ഉയരമുള്ള ട്രംപിന് 101 കിലോ ഭാരമാണുള്ളത്. ട്രംപ് പൂര്‍ണ ആരോഗ്യവാനാണെന്നും കമാന്‍ഡര്‍ ഇന്‍ ചീഫ്, ഹെഡ് ഓഫ് സ്റ്റേറ്റ് പദവികളിലെ കൃത്യനിര്‍വഹണത്തിന് യാതൊരു തടസ്സവും വരില്ലെന്നും ഡോക്ടര്‍ പറയുന്നു.

മാനസിക സമ്മര്‍ദ്ദമോ. വിഷാദമോ പോലുള്ള യാതൊരു പ്രശ്‌നങ്ങളുമില്ല. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ട്രംപിന്റെ ധാരാണാശേഷിയും ശാരീരിക ആരോഗ്യവും മികച്ചരീതിയിലാണ് പോകുന്നതെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചു.

5 മണിക്കൂര്‍ നീണ്ടു നിന്ന് പരിശോധനയിലൂടെയാണ് 78 വയസ്സുള്ള ട്രംപിന്റെ ആരോഗ്യത്തെപ്പറ്റി പൂര്‍ണമായ വിവരങ്ങള്‍ എടുത്തത്. രക്തപരിശോധനകളും, ഹൃദയാരോഗ്യ ചെക്കപ്പുകളും, അള്‍ട്രാസൗണ്ട് ടെസ്റ്റും നടത്തി. നിലവില്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍, ഹൃദ്രോഗം തടയാന്‍ ആസ്പിരിന്‍, ചര്‍മരോഗത്തിനുള്ള മരുന്ന് എന്നിവയാണ് ഉപയോഗിച്ചുവരുന്നതെന്നും മെമോയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News