
പ്രസിഡൻ്റായി ചുമതലയേറ്റ് മൂന്നാം നാൾ റഷ്യക്കെതിരെ ഭീഷണിയുയർത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. യുക്രൈന്‍- റഷ്യ യുദ്ധം കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടർന്നു കൊണ്ടിരിക്കുകയാണ്.
ഇത് അവസാനിപ്പിക്കാന്‍ റഷ്യ ഒരു ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ അമേരിക്ക കൂടുതൽ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അവിടെ നിന്നുള്ള ഇറക്കുമതികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നും പ്രസിഡൻ്റ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ALSO READ: 97-ാമത് ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും
യുദ്ധത്തിൽ ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍, താമസിയാതെ, റഷ്യ അമേരിക്കയ്ക്കും മറ്റ് വിവിധ പങ്കാളി രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന എന്തിനും ഉയര്‍ന്ന തോതിലുള്ള നികുതികള്‍, താരിഫുകള്‍, ഉപരോധങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുമെന്നും ഇതല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വൈറ്റ് ഹൗസില്‍ തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസം കൊണ്ട് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
2022 ഫെബ്രുവരിയില്‍ റഷ്യക്കാരുടെ അധിനിവേശത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ‘സമ്പത്ത് വ്യവസ്ഥ തകര്‍ന്നു കൊണ്ടിരിക്കുന്ന റഷ്യയ്ക്കും, പ്രസിഡൻ്റ് പുടിനും വലിയൊരു അനുഗ്രഹം നല്‍കാന്‍ പോകുന്നു. ഇപ്പോള്‍ യുദ്ധം ഒത്തുതീര്‍പ്പാക്കൂ, ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തൂ. അല്ലെങ്കില്‍ ഇത് കൂടുതല്‍ വഷളാകാന്‍ പോകുന്നു.’- ട്രംപ് ഓര്‍മിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



