ക്യൂബയിൽ സമ്മർദ്ദതന്ത്രങ്ങള്‍ തുടർന്ന് അമേരിക്ക; പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ

US Imposes Sanctions on Cuban President Miguel Díaz-Canel,

ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിനെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. മിഗുവൽ ഡയസ്-കാനലിനും കുടുംബാംഗങ്ങൾക്കുമെതിരെയാണ് അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. ക്യൂബയുടെ നേതൃത്വത്തിന്മേൽ സമ്മർദ്ദം ചെലുത്താനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കങ്ങൾ.

യുഎസ് നാവികസേന നടപ്പിലാക്കിയ ഊർജ്ജ ഉപരോധം ഗുരുതരമായ വൈദ്യുതി തടസങ്ങൾക്കും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കിയിട്ടുണ്ട്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് വാഷിംഗ്ടണിന്റെ അവകാശവാദം. എന്നാൽ അമേരിക്കയുടെ കടന്നുകയറ്റ ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്ന് അവർ ക്യൂബൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.
അമേരിക്കയുടെ ഈ നടപടി ക്രൂരമാണെന്നും രാഷ്ട്രീയ അന്ധതയിൽ നിന്നാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ALSO READ: വെടിനിർത്തൽ എവിടെ? ലെബനനിൽ മാരകമായ ആക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ

അതേസമയം അമേരിക്കയുടെ പുതിയ ഉപരോധങ്ങൾ ക്യൂബൻ പ്രസിഡന്റിന്റെ ഭാര്യയെയും മകനെയും ലക്ഷ്യം വച്ചുള്ളതാണ്. ഒപ്പം ക്യൂബയുടെ മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സഹോദരനും മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയുടെ മകനും ചെറുമകനും ഉൾപ്പെടെ നിരവധി പേരെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇവർക്കെതിരെ കഴിഞ്ഞ മാസം യുഎസ് അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News