യുഎസ് വെടിവെയ്പ്പിലെ പ്രതി ചില്ലറക്കാരനല്ല! പ്രദേശത്ത് കനത്ത ജാഗ്രത

അമേരിക്കയിലെ മെയ്‌നില്‍ നടന്ന വെടിവെയ്പ്പില്‍ പ്രതിയെ തിരിച്ചറിഞ്ഞു. മുന്‍ സൈനികനും ഗാര്‍ഹിക പീഡനകേസില്‍ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുള്ള റോബര്‍ട്ട് ഗാര്‍ഡ് എന്നാളാണ് ഞെട്ടിപ്പിക്കുന്ന ആക്രമത്തിന് പിന്നില്‍. നാല്‍പതുകാരനായ ഇയാള്‍ 22 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടാന്‍ വമ്പന്‍ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും വീടുകളില്‍ തന്നെ കഴിയാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പലയിടങ്ങളിലായി പ്രതിക്കായി തെരച്ചില്‍ ശക്തമായി തുടരുകയാണ്. ഇയാളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലടക്കം പ്രചരിക്കുന്നുണ്ട്.

ALSO READ: ‘ഹേമമാലിനിയെ കൊണ്ട് നൃത്തം ചെയ്യിച്ചു’; ബിജെപി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം

റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ ഗാര്‍ഡ് മാനസിക പ്രശ്‌നമുള്ള വ്യക്തിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മെയ്‌നിലെ സാക്കോയിലുള്ള സൈനിക പരിശീലന കേന്ദ്രം ആക്രമിക്കുമെന്ന് ് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് വരെ ഇയാള്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. മെയ്‌നിലെ ലെവിന്‍സ്റ്റന്‍ പ്രദേശത്തെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിന് ശേഷം ഇയാള്‍ വാഹനത്തില്‍ രക്ഷപ്പെടുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ALSO READ: ഇവിടെ യുദ്ധം; അവിടെ സുഖവാസം; നെതന്യാഹുവിന്റെ മകനെതിരെ പ്രതിഷേധം

അതേസമയം, യുഎസില്‍ ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള നിയമം നിരോധിക്കാനുള്ള ശ്രമത്തിന് തടസം നില്‍ക്കുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയാണ്. ഈ വര്‍ഷം മാത്രം അഞ്ചോളം വെടിവെയ്പ്പുകളാണ് യുഎസില്‍ വിവിധ ഭാഗങ്ങളിലായി നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News