ഈ ട്രംപിനെക്കൊണ്ട് തോറ്റു: പകരം തീരുവ പ്രഖ്യാപനത്തിന് പിന്നാലെ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി

donlald trump

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പകരം തീരുവ പ്രഖ്യാപനത്തിന് പിന്നാലെ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി. ഡൌ ജോൺസ്, നസ്ദാക്ക് എന്നിവ 2020ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ആപ്പിൾ, ടെസ്ല, നൈക്കി, ആമസോൺ എന്നീ കമ്പനികളുടെ ഓഹരികളും തകർന്നടിഞ്ഞു.

ആൻഡ് പി 500 സൂചികകൾക്ക് ഏകദേശം 2 ട്രില്യൺ ഡോളർ മൂല്യമാണ് നഷ്ടപ്പെട്ടത്. യുഎസ് ഡോളർ 2.2% വരെ ഇടിഞ്ഞതായും റിപ്പോർട്ടുണ്ട്. ആപ്പിളിന്റെ വിപണി 9.3% വും, നൈക്ക് 14.4%, ബെസ്റ്റ് ബൈ 17.8%, റാൽഫ് ലോറൻ 16.3% മൂല്യവും ഇടിഞ്ഞതായാണ് വിവരം.

ALSO READ: യൂൻ പുറത്ത്: ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനെതിരായ ഇംപീച്ച്മെൻ്റ് നടപടി ശരിവെച്ചു

കഴിഞ്ഞ ദിവസമാണ് വിദേശ രാജ്യങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരം തീരുവ പ്രഖ്യാപിച്ചത് . ഇന്ത്യയ്ക്ക് മേൽ 26% തീരുവ ആണ് ചുമത്തിയിരിക്കുന്നത്. വിദേശ ഓട്ടോ മൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നത്.

ഇന്ത്യ- 26%, ചൈന-34%, യൂറോപ്യൻ യൂണിയൻ- 20%, വിയറ്റ്നാം- 46, ജപ്പാൻ- 24%, തായ്‌വാൻ- 46%, പാകിസ്ഥാൻ-58%, ദക്ഷിണ കൊറിയ-25%, തായ്ലൻഡ്- 36%, കമ്പോഡിയ-49%, സ്വിറ്റ്സർലൻഡ് -31% എന്നിങ്ങനെയാണ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്. 10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരുന്നത്.

വിമോചന ദിനമെന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ആയിരുന്നു പകരം തീരുവ പ്രഖ്യാപനം.പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇത്‌ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം ആണെന്നും അമേരിക്ക സുവർണ കാലഘട്ടത്തിലേക്ക് മടങ്ങുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News