
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനും സർക്കാരിനെ അട്ടിമറിക്കാനും പണം കണ്ടെത്തുന്നതിനായി അമ്മയെയും രണ്ടാനച്ഛനെയും വെടിവച്ച് കൊന്ന് പതിനേഴുകാരൻ. നികിത കാസപ്പ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ടാറ്റിയാന കാസപ്പ് (35), ഡൊണാൾഡ് മേയർ(51) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്.
വിസ്കോൺസിനിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. മിൽവാക്കിക്ക് പുറത്തുള്ള വീട്ടിൽ വെച്ച് വെടിവച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അഴുകിയ മൃതദേഹങ്ങൾക്കൊപ്പം ആഴ്ചകളോളം താമസിച്ച ശേഷം 14,000 ഡോളറും പാസ്‌പോർട്ടുകളും നായയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും ആണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം കാൻസാസിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.
ALSO READ: രാജ്യ തലസ്ഥാനത്തെ ചൂടിനെ മറികടക്കാൻ ക്ലാസ് മുറിയുടെ ചുവരുകളിൽ ചാണകം തേച്ച് പ്രിൻസിപ്പൽ; വീഡിയോ വൈറൽ
ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും പ്രതി ഡ്രോണും സ്ഫോടകവസ്തുക്കളും വാങ്ങിയതായും ആരോപണമുണ്ട്. ഇയാൾക്ക് ഒരു റഷ്യൻകാരനുമായി ബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി തന്റെ പദ്ധതികൾ പങ്കുവെച്ചതായും അധികൃതർ പറയുന്നു. കോടതിയിൽ ഫയൽ ചെയ്ത വാറണ്ടിൽ ടിക് ടോക്കിലെയും ടെലിഗ്രാം മെസഞ്ചർ ആപ്പിലെയും സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റിനെ വധിക്കണമെന്ന് ആവശ്യപ്പെട്ട് കാസപ്പ് ഒരു മാനിഫെസ്റ്റ് എഴുതിയിരുന്നു. പ്രസിഡന്റിനെ കൊല്ലാനും അമേരിക്കൻ സർക്കാരിനെ അട്ടിമറിക്കാനുമുള്ള തന്റെ പദ്ധതിയെക്കുറിച്ച് മറ്റു ചിലരുമായി ചർച്ച നടത്തി. മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണത്തിനും സ്വാതന്ത്യത്തിനും വേണ്ടിയാണ്. ട്രംപിനെ കൊല്ലാൻ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ കാസപ്പിന്റെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉക്രെയ്നിൽ എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here