
ട്രംപിന്റെ തീരുവ യുദ്ധം മുറുകുന്നതിനിടെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ത്യയിലെത്തി. ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ജെഡി വാൻസ് തിങ്കളാഴ്ച ഡൽഹിയിലെത്തി . നാല് ദിവസത്തെ പര്യടനത്തിനായി വാൻസിനൊപ്പം ഇന്ത്യൻ വംശജയായ ഭാര്യ ഉഷയും അവരുടെ മൂന്ന് കുട്ടികളും ഉണ്ട് .
വിമാനത്താവളത്തിൽ യുഎസ് ഉപരാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ ലഭിച്ചു. വാൻസിന്റെ മൂന്ന് മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവർ പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. യുഎസ് വൈസ് പ്രസിഡന്റിനൊപ്പം പെന്റഗണിലെയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെയും മുതിർന്ന ഉദ്യോഗസ്ഥരും നാല് ദിവസത്തെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജെഡി വാൻസ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ പ്രധാന ചർച്ചയാകുമെന്നാണ് കരുതുന്നത് . സന്ദർശനത്തിന് മുന്നോടിയായി ഡൽഹിയിലുടനീളം കർശന സുരക്ഷയാണ് ഏർപ്പെടുത്തിട്ടിട്ടുള്ളത്.
ALSO READ : ഉപരാഷ്ട്രപതിക്കെതിരെ കേസെടുക്കാന്‍ അനുമതി തേടി ഹര്‍ജി
ദില്ലിയിലെ അക്ഷർധാം ക്ഷേത്രവും ജെഡി വാൻസ് സന്ദർശിക്കും. ജയ്പൂരും, ആഗ്രയും സന്ദർശിച്ചശേഷമാകും ജെഡി വാൻസ് മടങ്ങുക. രാജസ്ഥാൻ അന്തരാഷ്ട്ര കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ ജെഡി വാൻസ് സംസാരിക്കും. അതെസമയം ജെഡി വാൻസിന്‍റെ സന്ദർശനവേളയിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കിസാൻ സഭ ആഹ്വാനം നല്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here