
ഇന്ത്യൻ വിദ്യാർത്ഥിയുടെ യു എസ് വിസ നിഷേധിച്ചത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്കാണ് വഴിയൊരുക്കുന്നത്. വിസ അഭിമുഖത്തിൽ വിദ്യാർത്ഥി നൽകിയ മറുപടി മാത്രമാണ് വിസ നിഷേധിക്കാൻ കാരണം. അമേരിക്കയിൽ ഉപരിപഠനത്തിനായി എഫ് 1 വിസയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥി അഭിമുഖത്തിൽ ഒറ്റ മറുപടിയിൽ അവസരം നഷ്ടമാവുകയായിരുന്നു.
രേഖ നഷ്ടപ്പെട്ടിട്ടോ സാമ്പത്തിക കാര്യങ്ങളിൽ തിരിച്ചടി നേരിട്ടതിന്റെയോ പേരിലല്ല വിദ്യാർത്ഥിക്ക് അവസരം നഷ്ടമായത്. മറിച്ച് യുഎസ് എംബസി അഭിമുഖത്തിലെ ഏറ്റവും പതിവ് ചോദ്യങ്ങളിലൊന്നായ “എന്തിനാണ് ഈ സർവകലാശാല?” എന്ന ചോദ്യത്തിന് വിദ്യാർത്ഥി നൽകിയ ഉത്തരത്തിന്റെ പേരിലാണ്.
Also read: എവറസ്റ്റ് കീഴടക്കി മടങ്ങവേ ഇന്ത്യക്കാരനായ പർവ്വതാരോഹകൻ മരിച്ചു
ന്യൂയോർക്കിലെ CUNY ബറൂച്ച് കോളേജിൽ മാസ്റ്റേഴ്‌സ് ഇൻ ഫിനാൻസ് കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് ആവശ്യമായ I-20 ഫോം, മാച്ചിംഗ് സേവിംഗ്‌സ്, $58,500 ലോണിലൂടെയുള്ള സാമ്പത്തിക പിന്തുണ, ശക്തമായ ഒരു അക്കാദമിക് പ്രൊഫൈൽ എല്ലാം ഉണ്ടായിരുന്നു. എന്നാൽ വിദ്യാർത്ഥി നൽകിയ മറുപടി മാത്രമാണ് വിസ നിഷേധിക്കാൻ ഉണ്ടായ കാരണം.
യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, വിദ്യാർത്ഥിയുടെ മറുപടി ഇങ്ങനെയായിരുന്നു: “യുഎസിൽ 3 വർഷത്തെ ബിരുദ ബിരുദങ്ങൾ അംഗീകരിക്കുന്ന കോളേജുകൾക്കായി തിരയുന്നതിനിടയിലാണ് ഞാൻ ബറൂച്ചിനെ കണ്ടെത്തിയത്” കൂടാതെ “ലിങ്കിടിൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ കോളേജിനെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ വായിച്ചു.”
ഈ ഒറ്റ മറുപടിയാണ് വിദ്യാർത്ഥിയുടെ സ്വപ്‍നം ഇല്ലാതാക്കിയത്. വിദ്യാർത്ഥി തന്നെ തന്റെ അനുഭവം കുറിപ്പ് രൂപത്തിൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം നിരവധി കമന്റുകളാണ് വിദ്യാർത്ഥിയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here