സഹിക്കാന്‍ വയ്യേ, എന്തൊരു ചൂട്; അമേരിക്കന്‍ കാലാവസ്ഥയില്‍ പരാതിയുമായി ക്ലബ് ഫുട്‌ബോള്‍ താരങ്ങള്‍

us-weather-fifa-club-world-cup-2025

കൊടുംചൂടിൽ വലഞ്ഞ് ഫിഫ ക്ലബ് ലോകകപ്പില്‍ മത്സരിക്കുന്ന കളിക്കാരും പരിശീലകരും. ചൂടിനെതിരെ കളിക്കാരടക്കം രംഗത്തെത്തി. യു എസില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് ഇവർ.

കളിക്കാര്‍ക്ക് വേനല്‍ക്കാല ചൂടിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ടിജാനി റെയ്ജന്‍ഡേഴ്‌സ് പറഞ്ഞു. ഉച്ചയ്ക്ക് 12 മണിക്കൊക്കെയാണ് ചില മത്സരങ്ങൾ. ഇംഗ്ലണ്ടിലെ സമയം അനുസൃതമാക്കി അമേരിക്കയിൽ മത്സരം നടത്തുന്നത് കളിക്കാർക്ക് താങ്ങാനാകില്ലെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ചത്തെ പരിശീലനം 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയിലായിരുന്നു. ഫ്ലോറിഡ ബൊക്ക റാറ്റണിലെ ബേസില്‍ കടുത്ത ചൂടിലാണ് സിറ്റി മാനേജര്‍ പെപ് ഗാര്‍ഡിയോള നീണ്ട പരിശീലന സെഷനുകള്‍ നടത്തുന്നത്.

Read Also: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുതിയ സീസണിന് തുടക്കം; ശ്രീലങ്ക- ബംഗ്ലാദേശ് ആദ്യ മത്സരം

പസഡെനയില്‍ റോസ് ബൗളില്‍ നടന്ന പാരീസ് സെന്റ്-ജെര്‍മെയ്ന്‍ അത്ലറ്റിക്കോ മാഡ്രിഡ് മത്സരത്തിൽ 35 ഡിഗ്രിക്ക് മുകളിലായിരുന്നു. ഇത് അസാധ്യമാണെന്ന് അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് ലോറെന്റെ മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ഭയങ്കര ചൂടാണ്. എന്റെ കാല്‍വിരലുകളും നഖങ്ങളും വേദനിക്കുന്നുണ്ടായിരുന്നു. എനിക്ക് നല്ലവണ്ണം ഓടാനോ എതിരാളികളെ തടഞ്ഞുനിർത്താനോ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News