
യാത്രക്കിടെ ബോഡി ഷേയ്മിങ് നടത്തിയെന്ന് ആരോപിച്ച് യുവതി സഹയാത്രക്കാരനായ കുട്ടിയുടെ തല വിമാനത്തിൻ്റെ ജനാലയിലടിപ്പിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഒർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയായിരുന്നു മർദനം. സംഭവത്തിൽ മെറിലാൻഡ് സ്വദേശിയും 46കാരിയുമായ ക്രിസ്റ്റി ക്രാംപ്ടൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യാത്രയിലുടനീളം കുട്ടിയുടെ സംസാരം ശരിയല്ലായിരുന്നുവെന്നും, അടക്കിയിരുത്തുക എന്ന ലക്ഷ്യത്തോടെ ഫോൺ വാങ്ങി മാറ്റിവെച്ചപ്പോൾ കുട്ടി തന്റെ കൈ ആംറെസ്റ്റിൽനിന്ന് തള്ളി താഴെയിട്ടുവെന്നുമാണ് ക്രിസ്റ്റി പറയുന്നത്. മാത്രമല്ല തന്നെ തടിച്ചി എന്നും മിസ്സ് പിഗ്ഗി എന്നുമടക്കം വിളിച്ച് ബോഡി ഷെയ്മിംഗ് നടത്തിയെന്നും ഇത് വേദനിപ്പിച്ചതോടെയാണ് താൻ കുട്ടിയെ മർദിച്ചതെന്നുമാണ് അവർ പൊലീസിന് മൊഴി നൽകിയത്. ഇത് തുടർന്നതോടെയാണ് താൻ കുട്ടിയെ മർദിച്ചത് എന്നാണ് ക്രിസ്റ്റിയുടെ വാദം.
ALSO READ: ട്രംപിന് ആശ്വസിക്കാം; തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി ;ഫെഡറൽ കോടതി ഉത്തരവിന് സ്റ്റേ
സംഭവത്തിൽ ക്രിസ്റ്റിയെ അറസ്റ്റ് ചെയ്ത് സെമിനോൾ കൗണ്ടി ജയിലിലടച്ചിരുന്നു. പിന്നീട് 10,000 ഡോളർ ബോണ്ടിൽ ജാമ്യം നൽകി ഇവരെ പൊലീസ് വിട്ടയച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

