300 രൂപയുടെ വ്യാജ ആഭരണം ഒരുകോടിക്ക് വിറ്റ് രാജസ്ഥാനിലെ വ്യാപാരി; കബളിപ്പിക്കപ്പെട്ട് യുഎസ് വനിത

മുന്നൂറു രൂപയുടെ ആഭരണം ആറു കോടിക്ക് യുഎസ് വനിതയ്ക്ക് വിറ്റ രാജസ്ഥാനിലെ വ്യാപാരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. വെള്ളി ആഭരണത്തില്‍ സ്വര്‍ണം പൂശിയാണ് ഇയാള്‍ ചെറിഷ് എന്ന യുഎസ് വനിതയ്ക്ക് വിറ്റത്. രാജസ്ഥാന്‍ തലസ്ഥാനമായ ജെയ്പൂരിലെ ജോഹ്രി ബസാറിലുള്ള കടയില്‍ നിന്നാണ് ചെറിഷ് ആഭരണം വാങ്ങിയത്.

ALSO READ:  അജിത് പവാർ ഷിൻഡെ പക്ഷത്തെ 40 എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ

ഇക്കഴിഞ്ഞ ഏപ്രിലില്‍ യുഎസില്‍ നടന്ന ഒരു പ്രദര്‍ശനത്തിനിടയില്‍ ഈ ആഭരണവും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇത് വ്യാജമാണെന്ന് വ്യക്തമായത്. ഇതോടെ ഇന്ത്യയിലെത്തിയ ചെറിഷ് കടയുടമയായ ഗൗരവ് സോണിയെ കാണുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറാകാതെ വന്നതോടെ ചെറിഷ് പൊലീസില്‍ പരാതിപ്പെട്ടു. യുഎസ് എമ്പസിയുടെ സഹായവും ഇവര്‍ തേടി.

ഇന്‍സ്റ്റഗ്രാമിലൂടെ 2022ലാണ് ഗൗരവ് സോണിയെ ചെറിഷ് പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലാണ് വ്യാജ ആഭരണങ്ങള്‍ക്കായി ഇവര്‍ ആറു കോടി നല്‍കിയത്.

ALSO READ: ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യർ ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം; നിയമസഭയിൽ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്റർ

ഒളിവില്‍ പോയ ഗൗരവിനും പിതാവ് രാജേന്ദ്ര സോണിക്കുമായി പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News