നിങ്ങളിത് കേള്‍ക്കണം..! 200 വീടുകളില്‍ മോഷണം, 58 കോടി സമ്പാദ്യം ഒടുവില്‍ അഴിക്കുള്ളില്‍, ടിക്ക്‌ടോക്ക് താരത്തിന്റെ പൂര്‍വകാലം ഞെട്ടിക്കും!

200 വീടുകള്‍ കൊള്ളയടിച്ചു, 58 കോടി കൈക്കലാക്കി, ജയില്‍വാസത്തിനൊടുവില്‍ നേര്‍വഴിയില്‍.. ഇപ്പോള്‍ മോഷണത്തിന് തടയിടാന്‍ വീട്ടുഉടമസ്ഥര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പോഡ് കാസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് പൂര്‍വകാലത്തില്‍ മോഷ്ടാവായിരുന്ന ഒരു യുഎസ് വനിത. നിലവില്‍ ടിക്ക് ടോക്ക് താരമാണ് ജെന്നിഫര്‍ ഗോമസ്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍ ജെന്നിഫറിന്റെ മുന്‍കാലം ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.

ALSO READ: മദ്യപിച്ചുണ്ടായ തർക്കം; അയൽവാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു

‘ലോക്ക്ഡ് ഇന്‍ വിത്ത് ഇയാന്‍ ബിക്ക്’ എന്ന പോഡ്കാസ്റ്റ് പ്രോഗ്രാമിലൂടെ ജെന്നിഫര്‍ പങ്കുവച്ച മോഷണകഥകള്‍ ആരെയും മോഷണത്തിലേക്ക് ആകര്‍ഷിക്കാനല്ല. മറിച്ച് മോഷണം തൊഴിലാക്കിയ സമയം താന്‍ ശ്രദ്ധിച്ചിരുന്ന കാര്യങ്ങളും ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സമൂഹത്തിനെ അറിയിക്കാനുള്ള ഒരു ചെറിയ ശ്രമമാണ്. പത്തുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിന് ശേഷമാണ് ജെന്നിഫര്‍ ആ വഴി ഉപേക്ഷിക്കുന്നത്. പിന്നീട് ടിക്ക് ടോക്കില്‍ വീടുകളെ മോഷണത്തില്‍നിന്ന് രക്ഷിക്കാനുള്ള ട്രിക്കുകള്‍ പങ്കുവെച്ചാണ് ജെന്നിഫര്‍ ടിക് ടോക്കില്‍ താരമാകുന്നത്. ലക്ഷകണക്കിന് ഫോളേവേഴ്‌സിനെ ലഭിച്ചതോടെ ജെന്നിഫര്‍ വീഡയോകള്‍ തരംഗ സൃഷ്ടിച്ച് മുന്നേറുകയും ചെയ്തു. ഇതോടെയാണ് പോഡ്കാസ്റ്റിലേക്ക് ക്ഷണം ലഭിച്ചത്.

ജെന്നിഫറിന്റെ ജീവിതം ഇപ്പോള്‍ ലോകത്തെല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്. വീട്ടുകാര്‍ക്ക് മനസിലാകാതെ മോഷണം നടത്തുക. അതിനായി ക്യാറ്റ് ബര്‍ഗ്‌ളര്‍ എന്ന രീതിയായിരുന്നു അവര്‍ പിന്തുടര്‍ന്നത്. അതായത് വളരെ വിദഗ്ദമായി താന്‍ നടത്തിയ മോഷണങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ടിപ്പുകളാണ് പോഡ്കാസ്റ്റിലൂടെ അവര്‍ പറഞ്ഞിരിക്കുന്നത്.

ALSO READ: “തൂവാനത്തുമ്പികള്‍ മലയാളത്തിന് സമ്മാനിച്ച് എന്റെ പ്രിയ സഹോദരന്‍”; ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

വീടുകള്‍ തെരഞ്ഞെടുത്ത രീതി, വീട്ടുടമസ്ഥര്‍ ധനികരാണെന്ന് മനസിലാക്കിയ വഴി, വളര്‍ത്തു മൃഗങ്ങളെ വശത്താക്കിയതെങ്ങെനെ, മോഷണത്തിനുള്ള മുന്നൊരുക്കങ്ങള്‍ എല്ലാം അവര്‍ വിശദീകരിച്ചു. അടുത്ത ഘട്ടം അതെങ്ങനെ മറികടക്കാം എന്നതായിരുന്നു. ധനികര്‍ വീടുകളുടെ സ്വകാര്യതയ്ക്കായി വലിയ മതിലുകള്‍ പണിയും. അത്തരം മതിലുകള്‍ ഒളിച്ചിരിക്കാന്‍ സഹായിക്കും മാത്രമല്ല പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയുമില്ല.
അടുത്തപടി വീട്ടുകാരെ കുറച്ചുദിവസം നിരീക്ഷിക്കണമെന്നതാണ്. അതുവഴി യഥാര്‍ത്ഥത്തില്‍ ധനികരാണെന്നതില്‍ സ്ഥിരീകരണം ഉണ്ടാക്കാം.

ഡോക്ടര്‍മാരായ മാതാപിതാക്കളെ കാണാനെത്തിയ രോഗികളില്‍ നിന്നാണ് സമ്പന്നരുടെ ശീലവും രീതികളും താന്‍ പഠിച്ചതെന്ന് ജെന്നിഫര്‍ പറയുന്നു. പണമോ ആഭരണമോ എടുക്കാനായി ലോക്കറുകള്‍ തുറക്കുമ്പോള്‍ മാത്രമേ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥര്‍ക്ക് മനസിലാകു. അതുവരെ മോഷണം നടന്ന ഒരു തെളിവും അവശേഷിപ്പിക്കാത്ത മോഷണരീതിയാണ് ക്യാറ്റ് ബര്‍ഗ്ളര്‍. ഇനി ശബ്ദമുണ്ടാക്കാതെ ലോക്കറുകള്‍ തുറക്കാന്‍ വിദഗ്ദയായിരുന്നു താനെന്നും അവര്‍ പറയുന്നുണ്ട്. വീടിനു മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്ക്കുന്നത് മണ്ടത്തരമാണെന്ന് ജെന്നിഫര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാരണം പട്ടിയുണ്ട്, ക്യാമറയുണ്ട് എന്ന ബോര്‍ഡുകള്‍ കണ്ടാല്‍ അവയെ ഒഴിവാക്കാനുള്ള വഴിതേടിയ ശേഷമാകും മോഷണം നടത്തുക എന്നവര്‍ വിശദീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ അറിയാതെ വീട്ടില്‍ കയറിയാല്‍ ക്യാമറയിലോ പട്ടിയുടെ മുന്നിലോ ഒക്കെ പെടും.

ALSO READ: ഫൈനാഴ്‌സിയേഴ്‌സിന്റെ ക്വട്ടേഷന്‍: വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍

ഒടുവില്‍ 2011 മുതല്‍ 2020 വരെ താന്‍ ജയിലില്‍ കഴിഞ്ഞതും അവിടെ ഗര്‍ഭാവസ്ഥയില്‍ അനുഭവിച്ച ബുദ്ധിമുട്ടും അവര്‍ ബുദ്ധിമുട്ടും ശ്രോതാക്കള്‍ക്കായി ജെന്നിഫര്‍ വിവരിച്ചു. ഫ്‌ളോറിഡയില്‍ നടത്തിയ മോഷണത്തിലാണ് അവര്‍ പിടിയിലാവുന്നത്. തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതോടെ മോഷണം അവസാനിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News