
പുരുഷ ഏകദിനത്തില്‍ 40 വര്‍ഷമായി ഇന്ത്യ സ്വന്തമാക്കിവെച്ചിരുന്ന റെക്കോര്‍ഡ് തകര്‍ത്ത്, ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ അമേരിക്ക. ഒരു പൂര്‍ണ ഏകദിന മത്സരത്തിലെ ഏറ്റവും കുറഞ്ഞ സ്കോര്‍ നേടിയിട്ടും വിജയം സ്വന്തമാക്കിയെന്ന റെക്കോര്‍ഡായിരുന്നു അത്. ഒമാനെതിരെയാണ് യു എസ് എ വിജയം നേടിയത്. മസ്കറ്റിലെ അല്‍ അമീറാത്തില്‍ നടന്ന ഐ സി സി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 മത്സരത്തില്‍ വെറും 122 റണ്‍സ് നേടിയ യു എസ് എ, ഒമാനെ 57 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു.
1985-ല്‍ റോത്ത്മാന്‍സ് ചതുര്‍ രാഷ്ട്ര കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ 125 റണ്‍സായിരുന്നു ഇതിനുമുമ്പ് ഒരു പൂര്‍ണ ഏകദിനത്തില്‍ വിജയകരമായി പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഷാര്‍ജയില്‍ നടന്ന ആ മത്സരത്തില്‍ ഇന്ത്യ 38 റണ്‍സിന് വിജയിച്ചു.
ഒമാനെതിരെയുള്ള യു എസിന്റെ മത്സരത്തില്‍ സ്പിന്നര്‍മാർക്കായിരുന്നു ആധിപത്യം. മത്സരത്തില്‍ ഉപയോഗിച്ച ഒമ്പത് ബൗളര്‍മാരും സ്പിന്നര്‍മാരായിരുന്നു. 4671 മത്സരങ്ങള്‍ക്ക് ശേഷം ഒരു ഫാസ്റ്റ് ബൗളര്‍ പോലും എറിയാതെ പൂര്‍ത്തിയാക്കിയ ആദ്യ പുരുഷ ഏകദിനം കൂടിയാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

