
അമേരിക്കയിലെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൈവിലങ്ങ് വെച്ച് നാടുകടത്തിയ സംഭവം വിവാദമാകുന്നു. ഈ സംഭവത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ഇന്ത്യന്‍ വിദ്യാര്‍ഥിയെ യു.എസ് ഉദ്യോഗസ്ഥര്‍ കുറ്റവാളിയെപ്പോലെയാണ് കൈകാര്യം ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യയിലെ യു എസ് എംബസി അധികൃതര്‍ രംഗത്തെത്തി. ‘ഞങ്ങളുടെ രാജ്യത്തേക്ക് നിയമാനുസൃത യാത്രക്കാര്‍ക്ക് എപ്പോഴും കടന്നുവരാം. എന്നാല്‍, നിയമവിരുദ്ധമായി അമേരിക്ക സന്ദര്‍ശിക്കാന്‍ അവകാശമില്ല. നിയമവിരുദ്ധമായ പ്രവേശനം, വിസ ദുരുപയോഗം അല്ലെങ്കില്‍ യുഎസ് നിയമലംഘനം എന്നിവ ഞങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയില്ല, അനുവദിക്കുകയുമില്ല,’ ഇന്ത്യയിലെ യുഎസ് എംബസി എക്സില്‍ എഴുതി.
ALSO READ: ‘സ്വരാജ് കേരള രാഷ്ട്രീയം കാണാന്‍ പോകുന്ന മാറ്റം’; എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കുറിച്ച് മുന്‍ കെ എസ് യു നേതാവ്
കൈവിലങ്ങ് വച്ച സംഭവത്തിന്റെ വീഡിയോ ഒരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്, വിദ്യാര്‍ത്ഥിയെ ഉദ്യോഗസ്ഥര്‍ ഒരു കുറ്റവാളിയെപ്പോലെയാണ് പരിഗണിച്ചതെന്ന് അദ്ദേഹം എഴുതി.
‘ഇന്നലെ രാത്രി ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ഒരു യുവ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തുന്നത് ഞാന്‍ കണ്ടു – കൈകള്‍ ബന്ധിച്ച്, ഒരു കുറ്റവാളിയെപ്പോലെയാണ് അയാളോട് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ഇതിന് സാക്ഷിയായപ്പോള്‍, ഇന്ത്യക്കാരനായ ഞാന്‍ നിസഹായനായിരുന്നു,’ അദ്ദേഹം എക്സില്‍ എഴുതി.
ALSO READ: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം
സോഷ്യല്‍ മീഡിയ ഉപയോക്താവായ കുനാല്‍ ജെയിന്‍ എന്നയാളാണ് പോസ്റ്റിട്ടത്. ”താന്‍ ഭ്രാന്തനല്ലെന്ന് ഹരിയാനക്കാരനായ ആ വിദ്യാര്‍ഥി കേണപേക്ഷിക്കുന്നുണ്ടായിരുന്നു.
ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ വിസ റദ്ദാക്കിക്കൊണ്ട് യുഎസ് സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയിരുന്നു. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ വരെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും മറ്റ് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെ യു എസ് അധികൃതര്‍ നാടുകടത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here