
നാഡി സംബന്ധമായ അസുഖം മൂലം മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി തിരിച്ച് ജീവിതത്തിലേക്ക് വന്ന് തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്. യുഎസിലെ കൊളറാഡോ സ്വദേശിയായ ബ്രിയാന്ന ലാഫേര്‍ട്ടിയാണ് എട്ടു മിനിറ്റോളം മരിച്ച നിലയിലായ ശേഷം തിരികെ ജീവിതത്തിലേക്ക് വന്നത്.
ജീവന്‍ നഷ്ടപ്പെട്ട ശരീരത്തിന് മുകളിലായി ഒഴുകി നടക്കുന്നത് പോലെയാണ് തോന്നിയത്. സമയമില്ലാത്തൊരു കാലത്തിലെത്തിപ്പെട്ട നിലയിലായിരുന്നെന്ന് 33കാരിയായ യുവതി പറയുന്നു. ജീവനെടുക്കാന്‍ ശേഷിയുള്ള ന്യൂറോളജിക്കല്‍ ഡിസോഡറായ മയോക്ലോനസ് ഡിസ്റ്റോണിയ ബാധിച്ച യുവതി പറയുന്നത് ശരീരത്തില്‍ നിന്നും ജീവന്‍ നഷ്ടപ്പെട്ടാലും ആത്മാവ് മരിക്കില്ലെന്നാണ്.
ALSO READ: ‘അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ വനം മേധാവിക്ക് അധികാരം നല്‍കിയിട്ടുണ്ട്’; തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര വനംമന്ത്രി
താന്‍ തയ്യാറാണോ എന്നാരോ ചോദിക്കുന്നതായി തോന്നി, അതിന് ശേഷം ഇരുട്ടലകപ്പെട്ടു. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയെങ്കിലും തന്റെ ബോധം തനിക്കൊപ്പം മരിച്ചിരുന്നില്ലെന്നാണ് അവര്‍ വിവരിക്കുന്നത്. ഭൗതിക ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു, അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. എങ്കിലും ജീവനുണ്ടെന്ന് തോന്നുന്നുണ്ടായിരുന്നു. വേദനയില്ലാത്ത സമാധാനവും വ്യക്തയുമുള്ള ഒരവസ്ഥ എന്നാണ് തന്റെ മരണത്തോടടുത്ത അവസ്ഥയെ അവര്‍ വിവരിക്കുന്നത്.
നിയര്‍ ഡെത്ത് എക്‌സിപീരിയന്‍സ് വിവരിക്കാന്‍ സങ്കീര്‍ണവും ബുദ്ധിമുട്ടുമാണ്. മരണമുനമ്പിലെത്തുമ്പോള്‍ മനുഷ്യ മസ്തിഷ്‌കം പ്രധാനപ്പെട്ട സംഭവങ്ങള്‍ ഒന്നൊന്നായി ഓര്‍ത്തെടുക്കുമെന്നാണ് 2022ലെ പഠനം പറയുന്നത്. കണ്ണിന് മുന്നില്‍ എല്ലാ മിന്നിമറയുമെന്നാണ് പലരും വിവരിക്കുന്നത്.
ജീവനുള്ള വസ്തുക്കള്‍ അവരുടെ ജീവകാലത്ത് ഒരു സൂപ്പര്‍ നാച്ചുറല്‍ വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടെന്നാണ് കാനഡയിലെ കാല്‍ഗാറി സര്‍വകലാശാലയിലെ വിദഗ്ദര്‍ കഴിഞ്ഞമാസം അവകാശപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here