അലൂമിനിയം ഫോയില്‍ ഇനി കളയരുതേ; ഉപകാരങ്ങൾ ഏറെ..!

ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന അലുമിനിയും ഫോയിൽ കൊണ്ട് ഒട്ടേറെ ഉപകാരങ്ങളുണ്ട്. ഒരുതവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ ഇനി കളയേണ്ട ആവശ്യമില്ല, അതുപയോഗിച്ച് നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.

1. ആഭരണങ്ങളുടെ തിളക്കം കൂട്ടാൻ

അലുമിനിയം ഫോയിൽ ഉപയോഗിച്ച് പഴയ വെളളി ആഭരണങ്ങളുടെ തിളക്കം കൂട്ടാൻ ഉപയോഗിക്കാം. അതിനായി ഒരു പാത്രത്തിൽ ചൂടുവെള്ളമൊഴിച്ച് അതില്‍ ഉപ്പിടുക. ഒരു ചെറിയ കഷ്ണം അലൂമിനിയം ഫോയില്‍ എടുത്ത് അതിനുള്ളില്‍ ആഭരണം വച്ച് പൊതിയുക. പത്തു മിനിറ്റ് സമയം ഇത് വെള്ളത്തില്‍ ഇട്ടശേഷം, എടുത്ത് തുണി കൊണ്ട് തുടയ്ക്കുക.

2 .സ്റ്റീല്‍ കട്ട്ലറിയുടെ തിളക്കം കൂട്ടാന്‍

ഒരു പാത്രത്തിൽ ചൂടുവെള്ളമൊഴിച്ച് അതില്‍ ഉപ്പിടുക. ഇതില്‍ ഒരു ചെറിയ കഷ്ണം അലൂമിനിയം ഫോയില്‍ വയ്ക്കുക. ശേഷം, തിളക്കം കൂട്ടേണ്ട സ്പൂണ്‍, ഫോര്‍ക്ക് മുതലായവ ഇതില്‍ മുക്കി വയ്ക്കുക. പത്തു മിനിറ്റ് കഴിഞ്ഞ് എടുത്ത് തുടച്ച് വയ്ക്കുക.

Also read:വോട്ടെടുപ്പ് കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

3. ഫണലായി ഉപയോഗിക്കാം

എണ്ണയും മറ്റും വാവട്ടമില്ലാത്ത കുപ്പികളിലേക്ക് ഒഴിക്കുമ്പോള്‍ തൂവിപ്പോകാതിരിക്കാൻ അലൂമിനിയം ഫോയില്‍ ഉപയോഗിക്കാം. അതിനായി കുപ്പിക്ക് മുകളില്‍ ഒരു ഫണല്‍ ആകൃതിയില്‍ ഫോയില്‍ മടക്കിവെച്ച ശേഷം എണ്ണ ഒഴിക്കുക.

4. ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍

പിസ പോലുള്ള ഭക്ഷണ പാതാർത്ഥങ്ങൾ ഫോയിലില്‍ പൊതിഞ്ഞ് നേരിട്ട് ഫ്രീസറില്‍ വയ്ക്കാം. വീണ്ടും കഴിക്കാൻ തയ്യാറാകുമ്പോൾ, ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് ഒരു ബേക്കിംഗ് ഷീറ്റിൽ വച്ച് സ്റ്റൗവില്‍ തന്നെ ചൂടാക്കാം. ഓവനില്‍ വയ്ക്കുമ്പോള്‍ ചീസ് ഉരുകിപ്പോകുന്ന പ്രശ്നം ഇങ്ങനെ ഒഴിവാക്കാം.

5. കത്തിയുടെയും കത്രികയുടെയും മൂര്‍ച്ച കൂട്ടാന്‍
കത്തിയുടെയും കത്രികയുടെയും ഒക്കെ മൂര്‍ച്ച കൂട്ടേണ്ട വശം അലൂമിനിയം ഫോയില്‍ വച്ച് ഉരയ്ക്കുക. എങ്ങനെ ചെയ്താൽ മൂർച്ച കൂട്ടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News