കര്‍ണാടകയിലെ ആദ്യ മുസ്ലിം സ്പീക്കര്‍: യുടി ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മുന്‍ മന്ത്രി യുടി ഖാദര്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം തന്നെ യുടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും നാമനിര്‍ദേശപത്രിക പിന്തുണക്കുമെന്ന് മിന്റ് റിപ്പോര്‍ട്ട്.

നേരത്തെ ആര്‍വി ദേശ്പാണ്ഡെ, ടിബി. ജയചന്ദ്ര, എച്ച്കെ.പട്ടീല്‍ എന്നിവരുടെ പേരുകളും സപീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു. സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, ദേശീയ ജനറല്‍ സെക്രട്ടറി കെസി. വേണുഗോപാല്‍ എന്നിവര്‍ യുടി. ഖാദറുമായി ചര്‍ച്ച നടത്തിയതായി കര്‍ണാടകയിലെ പ്രാദേശിക മാധ്യമമായ വാര്‍ത്താ ഭാരതി റിപ്പോര്‍ട്ട് ചെയ്തു.

യുടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കൂടിയാണ് കോണ്‍ഗ്രസ് ഉറപ്പ് വരുത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറായിരിക്കും യു.ടി. ഖാദര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News