ഏകീകൃത സിവില്‍ കോഡ്; ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ജയ് ശ്രീറാം വിളിയോടെയായിരുന്നു ബിജെപി എംഎല്‍എമാര്‍ ബില്ലിനെ സ്വീകരിച്ചത്. ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.അയോധ്യാ രാമക്ഷേത്രത്തിന് ശേഷം ആര്‍എസ്എസിന്റെ അജണ്ടകളാണ് പൗരത്വ ഭേദഗതി നിയമവും ഏകീകൃത സിവില്‍കോഡും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം.

Also Read: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം 8 ന് ദില്ലിയിൽ; ഐക്യദാർഢ്യവുമായി തമിഴ്‌നാടും കർണാടകവും

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഏകീകൃത സിവില്‍കോഡ് ബില്‍ അവതരിപ്പിച്ചു. ജയ് ശ്രീറാം വിളിയോടെയായിരുന്നു ബില്ലിനെ സഭയില്‍ ബിജെപി എംഎല്‍എമാര്‍ സ്വീകരിച്ചത്.സ്ത്രീയ്ക്കും പുരുഷനും തുല്യത ലഭിക്കാന്‍ വേണ്ടിയുളള ബില്ലാണിതെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ബില്‍ പാസാക്കുന്നതോടെ രാജ്യത്ത് ആദ്യമായി യുസിസി നടപ്പാക്കുന്ന ചരിത്ര നിമിഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുസിസിയുമായി ബന്ധപ്പെട്ട കരട് ബില്ലിന്റെ പകര്‍പ്പ് പ്രതിപക്ഷത്തിന് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

Also Read: കേരളത്തില്‍ 2023ല്‍ നടന്നത് 201 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; പൊലീസ് സംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി

യുസിസി ബില്ലിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ഭരണഘടനാ വിരുദ്ധമായി ബില്‍ പാസാക്കിയെടുക്കാനുളള നീക്കം അനുവദിക്കില്ലെന്നും വിശദമായ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് വഴി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന ചൂണ്ടിക്കാട്ടി രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ യുസിസി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News