സ്കൂൾ ബാഗിനുമേൽ തർക്കം; ഒടുവിൽ സഹപാഠിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

ഉത്തർപ്രദേശിലെ അലിഗഡില്‍ സഹപാഠിയെ പെട്രോൾ ഒഴിച്ച് കത്തിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂള്‍ ബാഗ് നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു ക്രൂരകൃത്യം നടത്താൻ വിദ്യാര്‍ഥിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

also read:സത്യസന്ധമായി സിനിമയെ വിലയിരുത്തുന്ന വ്യക്തിയാണ് അശ്വന്ത് കോക്ക്, എനിക്ക് ഭയങ്കര ഇഷ്ടമാണ്: ധ്യാൻ ശ്രീനിവാസൻ

25 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർഥിയെ എഎംയു ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാപിതാക്കൾ സിവിൽ ലൈൻ പൊലീസിനെ സമീപിക്കുകയും ഒളിവിൽ പോയ പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.”അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കീഴിലുള്ള ചെയ്‌തിരിക്കുന്ന രാജ മഹേന്ദ്ര പ്രതാപ് സിംഗ് എഎംയു സിറ്റി സ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. അവരിൽ ഒരാളുടെ ബാഗ് മറ്റേയാൾ കേടുവരുത്തിയതിനെ തുടർന്ന് രണ്ട് സഹപാഠികളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബാഗ് കേടായ കുട്ടി കാമ്പസിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്ത് സഹപാഠിയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം സ്‌കൂൾ കാമ്പസിൽ പരിഭ്രാന്തി സൃഷ്ടിച്ചു,” എന്ന് എഎംയു വിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് വസീം അലി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News