
ഉത്തർപ്രദേശിൽ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് രണ്ടുനില വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു. സി സി ടി വിയിൽ ദൃശ്യം പതിഞ്ഞു. ഒറായിയിലാണ് സംഭവം. യുവതിയെയും കുട്ടികളെയും പരിപാലിക്കാൻ ഒരു കോടി രൂപ വീട്ടിൽ നിന്ന് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് ആരിഫിൻ്റെയും ബന്ധുക്കളുടെയും ക്രൂരത.
അംന (35) എന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. നാല് വര്‍ഷം മുൻപാണ് ആരിഫിനെ വിവാഹം കഴിച്ചത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവില്‍ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. കുട്ടികളെ പരിപാലിക്കുമെന്ന് വിവാഹത്തിന് മുൻപ് ആരിഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ടുപിന്നാലെ ഇയാൾ നിറംമാറി.
Read Also: മൺസൂണിന് മുന്നോടിയായുള്ള ആദ്യ മഴയിൽ തകർന്ന് ഉത്തർ പ്രദേശിലെ റോഡ്; തലസ്ഥാനത്ത് നിരത്തിൽ വൻ ഗർത്തം
രണ്ട് കുട്ടികളെ വീട്ടില്‍ നിന്ന് പുറത്താക്കി. വീട്ടില്‍ നിന്ന് ഒരു കോടി രൂപ കൊണ്ടുവരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ തർക്കമുണ്ടാകുകയും യുവതിയെ താഴേക്ക് തള്ളിയിടുകയുമായിരുന്നു. യുവതിയുടെ പിതാവ് ഖമര്‍ സിദ്ദിഖി ഒറായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതി ചികിത്സയിലാണ്. ആരിഫിൻ്റെ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here