ജിമ്മിൽ ജന്മദിനാഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിൽ തർക്കം; യുപിയിൽ പിറന്നാളുകാരൻ മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നു

UP CRIME NEWS

ഉത്തർപ്രദേശിൽ പിറന്നാൾ ആഘോഷം അവസാനിച്ചത് ക്രൂര കൊലപാതകത്തിൽ. ഒരാളുടെ മുഖത്ത് കേക്ക് പുരട്ടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നു. യുപിലെ ഖുർജ ന​ഗർ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജന്മദിനം ആഘോഷിച്ചിരുന്ന മുഖ്യപ്രതിയായ ജീതു സൈനി ഇപ്പോൾ ഒളിവിലാണ്.

ഒരു പ്രാദേശിക ജിമ്മിൽ ആഘോഷമായി തുടങ്ങിയ ഒത്തുചേരൽ പിന്നീട് ഒരു വീടിന് സമീപം പിറന്നാൾ ആഘോഷമായി മാറി. പിറന്നാളുകാരനായ ജീതു സൈനിയുടെ മുഖത്ത് യുവാക്കൾ കേക്ക് തേച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടാകുന്നത്. തർക്കം മുറുകിയതോടെ ജീതുവും സംഘവും തോക്കുകളുമായെത്തി യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാക്കളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: നോയിഡയിലെ തൊഴിലാളികളോട് ഭരണകൂടം ചെയ്തതെന്ത്? വസ്തുതാന്വേഷണ റിപ്പോർട്ടിലുണ്ട് യാഥാർഥ്യം

വെടിവയ്പ്പിനെക്കുറിച്ച് ഖുർജ നഗർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായി എസ്പി (റൂറൽ) അന്തിക്ഷ് ജെയിൻ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ആറ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ചില പ്രതികളെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist