ഉത്തർപ്രദേശിൽ മന്ത് രോഗത്തിനുള്ള മരുന്ന് കഴിച്ച 28 കുട്ടികൾ ആശുപത്രിയിൽ

ഉത്തർപ്രദേശിൽ മന്ത് രോഗ പ്രതിരോധ മരുന്ന് കഴിച്ച കുട്ടികൾ ആശുപത്രിയിൽ. ആരോഗ്യ പ്രവർത്തകർ നൽകിയ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പനി, ശരീര വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന്28 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ‘ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം ആന്റി ബിജെപി മനസ്സോടെയാണ് നേരിടുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

അമേത്തിയിലെ സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മന്ത് രോഗ നിർമ്മാർജനത്തിൻ്റെ ഭാഗമായാണ് കുട്ടികൾക്ക് മരുന്നുകൾ നൽകിയതെന്ന് പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് കുമാർ പറഞ്ഞു.

Also Read: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് 60 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel