
ഉത്തര്‍പ്രദേശില്‍ വിവാഹ വേദിയിലേക്ക് പോകവേ വരന്‍ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ജൗന്‍പുര്‍ ജില്ലയിലെ സരായി ഖ്വാജ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗദര്‍ ഗ്രാമനിവാസി ആസാദ് ബിന്ദ് (27) ആണ് മരിച്ചത്. ഖേതസരായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിബിപുര്‍ ഗ്രാമത്തിലാണ് സംഭവം.
Also Read: മുക്കം നെല്ലിക്കപറമ്പിൽ മോഷ്ടാവും വീട്ടുകാരനും തമ്മിൽ മൽപ്പിടുത്തം; വീട്ടുകാരന് പരുക്ക്
തന്റെ വിവാഹ വേദിയിലേക്ക് പോകവേ ബൈക്കിലെത്തിയ മുഖംമൂടിധാരികളായ ആക്രമികള്‍ യുവാവിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. വരന്റെ വാഹനത്തെ റോഡില്‍ തടഞ്ഞുനിര്‍ത്തിയ ആക്രമികള്‍ ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വരനെ ബന്ധുക്കള്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ വെടിവെപ്പിനു പിന്നാലെ തന്നെ ആക്രമികള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അതിനാല്‍ പൊലീസിനു ആക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം അന്വേഷണമാരംഭിച്ചു. ആക്രമത്തിന്റെ പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

