ഉത്തര്‍പ്രദേശ് കൗശമ്പി പീഡനക്കേസ്; അതിജീവിതയെ സഹോദരങ്ങള്‍ വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശിലെ കൗശമ്പിയില്‍ ലൈംഗീക പീഡനത്തിനിരയായ അതിജീവിതയെ സഹോദരങ്ങള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. ഇതില്‍ ഒരാളാണ് പെണ്‍കുട്ടിയെ അപമാനിച്ചതായി പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്. മൂന്നുവര്‍ഷം മുന്‍പ് പവന്‍ നിഷാദ് എന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ആരോപണം.

Also Read: യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് വിഎം സുധീരൻ

രണ്ടുദിവസം മുന്‍പാണ് മറ്റൊരു കൊലക്കേസില്‍പ്പെട്ട് ജയിലിലായിരുന്ന സഹോദരങ്ങള്‍ ജാമ്യം കിട്ടി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കേസ് അവസാനിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു വഴങ്ങാതെ വന്നതോടെയാണ് കൊലപാതകമെന്നാണ് സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News