
ഉത്തർപ്രദേശിൽ ഭാര്യ ആത്മഹത്യ ചെയ്തതതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ഒൻപത് ദിവസങ്ങള്‍ക്കിപ്പുറമാണ് ഭർത്താവ് ജീവനൊടുക്കിയത്. മിഥുൻ റാവത്ത് (28) ആണ് മരിച്ചത്. രണ്ടും പേരും തമ്മിലുള്ള വാക്കുതർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു. ഒൻപത് ദിവസങ്ങള്‍ക്കിപ്പുറമാണ് മിഥുൻ റാവത്ത് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടിൽ നിന്നും അരക്കിലോമീറ്റർ മാറിയാണ് മിഥുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് അഞ്ചിനാണ് ഭാര്യ രാധിക മരിച്ചത്. ദീർഘകാലത്തെ പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. രണ്ട് വർഷമായി ഇവർ വിവാഹിതരായിട്ട്. രാധിക മരിച്ചതിന് ശേഷം മിഥുൻ വളരെയധികം വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിക്കപ്പ് വാനിൻ്റെ ഇൻസ്റ്റാള്‍മെൻ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിന്നാലെ രാധിക ജീവനൊടുക്കി.
ALSO READ: ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി എംഎൽഎയുടെ ജീവപര്യന്തം റദ്ദാക്കിയ നടപടി മരവിപ്പിച്ചു
മെയ് 14ന് രാവിലെ ഏഴ് മണിക്ക് മിഥുൻ വീട്ടിൽ നിന്നും പുറപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. കുറേ നേരമായിട്ടും മിഥുൻ തിരിച്ച് വരാത്തതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ തിരഞ്ഞിറങ്ങിയത്. പിന്നാലെ മിഥുനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ്, പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

