
ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായകമായത് മരിച്ച സൗരഭ് രജ്പുത്തി മകളുടെ മൊഴി. “അച്ഛൻ ഡ്രമ്മിനുള്ളിൽ ഉണ്ട്…അമ്മ കെട്ടിയിട്ടിരിക്കുകാണ്”- എന്ന് അഞ്ചുവയസുകാരി അയൽക്കാരിൽ ചിലരോട് പറഞ്ഞുവെന്ന് സൗരഭിൻ്റെ അമ്മ അറിഞ്ഞതാണ് കൊലപാതകം നടന്നുവെന്ന അഭ്യൂഹം കൂടുതൽ ശക്തമാക്കിയത്.
“തന്റെ അച്ഛൻ ഡ്രമ്മിനുള്ളിലാണെന്ന് അയൽക്കാരോട് പറഞ്ഞപ്പോൾ അഞ്ച് വയസ്സുള്ള കൊച്ചുമകൾ എന്താണ് ഇങ്ങനെ പറയുന്നതെന്നാണ് ആദ്യം ചിന്തിച്ചത്. പിന്നീടാണ് എനിക്കും ചില സംശയങ്ങൾ ഉണ്ടായത്. ഒന്നും കാണാതെയും അറിയാതെയും മകൾ അങ്ങനെ പറയില്ല”-എന്നാണ് സൗരഭിൻ്റെ അമ്മ വാർത്താ ഏജൻസിയോട് പറഞ്ഞത്.
ALSO READ; ഇനി മത്സരം വമ്പന്മാരുമായി; 5 ജിയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ
സൗരഭ് രജ്പുത്തിനെയാണ് ഭാര്യ മുസ്‌കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്നാണ് കൊലപ്പെടുത്തിയത്. സൗരഭിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി, ശരീരത്തിന്റെ 15 ഓളം ഭാഗങ്ങൾ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ അടച്ചുവെക്കുകയായിരുന്നു.
സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും 2016 ൽ പ്രണയിച്ച് വിവാഹിതരായവരാണ്. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. എന്നിരുന്നാലും, പ്രണയ വിവാഹവും ജോലി ഉപേക്ഷിക്കാനുള്ള പെട്ടെന്നുള്ള തീരുമാനവും കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് വീട്ടിൽ സംഘർഷത്തിലേക്ക് നയിച്ചു. ഇതോടെ ഇവർ വീട് മാറി താമസിച്ചു. 2019 ൽ ഇരുവർക്കും ഒരു മകളുണ്ടായി. എന്നാൽ ആ സന്തോഷത്തിന് അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ. മുസ്കൻ തന്റെ സുഹൃത്ത് സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് അറിഞ്ഞു. ഇത് ദമ്പതികൾക്കിടയിൽ കലഹത്തിന് കാരണമായിരുന്നു.
സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തിയ ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.പിന്നീട് മൃതദേഹം വെട്ടിനുറുക്കി, കഷണങ്ങൾ ഒരു ഡ്രമ്മിൽ ഇട്ടു, നനഞ്ഞ സിമന്റ് ഉപയോഗിച്ച് അടച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.
സൗരഭ് ദിവസങ്ങളോളം കുടുംബാംഗങ്ങളിൽ നിന്ന് കോളുകൾ എടുക്കാതിരുന്നപ്പോൾ, അവർ പോലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ഇരുവരും സമ്മതിച്ചത്. കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷം സൗരഭിന്റെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here