പിടിച്ച് വലിച്ചത് കാട്ടാനയുടെ വാലിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

വന്യജീവികളെ ഉപദ്രവിക്കരുത് എന്നാണ് നിയമം. അവയുടെ സൈ്വര്യവിഹാരത്തിന് തടസ്സം നില്‍ക്കുന്ന തരത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് നിയമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. കടുത്ത നിയമങ്ങൾ ഉണ്ടായിട്ടും കാട്ടാനയുടെ വാലില്‍ പിടിച്ച് വലിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഐ എഫ് എസ് ഓഫീസർ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Also read:ഡീപ്പ്‌ഫേക്കിന് ഇരയായി കത്രീനയും; പ്രതിഷേധം കനക്കുന്നു

ഉത്തരാഖണ്ഡിലാണ് സംഭവം. കാട്ടാനയുടെ വാലില്‍ പിടിച്ച് നാട്ടുകാര്‍ വലിക്കുനന്ത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ രോഷാകുലനായ കാട്ടാന, ഉപദ്രവിക്കാന്‍ ശ്രമിച്ചവരെ ഓടിച്ചിടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് നാട്ടുകാര്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്.

Also read:ബിഹാറിൽ ‘മൂന്ന് കിലോമീറ്റർ റോഡ് മോഷണം പോയി’; പ്രതികൾ ഒരു ​ഗ്രാമം മുഴുവൻ, വീഡിയോ

വീഡിയോ പങ്കുവെച്ച് കൊണ്ട് ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്ന് സുരേന്ദര്‍ മെഹ്‌റ എക്‌സില്‍ കുറിച്ചു. കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലക്ഷിക്കാവുന്ന കുറ്റമാണിതെന്നും കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel