
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ കാണാതായ അവസാനത്തെ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ മരണം 8 ആയി. ഇതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ട 46 പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളോട് ഇന്ത്യന്‍ ആര്‍മി അനുശോചനം അറിയിച്ചു.
ചമോലി ജില്ലയിലെ മനയ്ക്ക് സമീപമാണ് മഞ്ഞിടിച്ചിലുണ്ടായത്. വെള്ളിയാഴ്‌ച പുലർച്ചെ ഏഴേകാലിന് ബദരീനാഥ് ക്ഷേത്രത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുളള തൊഴിലാളികൾ താമസിച്ചിരുന്ന ബങ്കറുകളിൽ മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെട്ടെന്നാണ് ഹിമപാതം ഉണ്ടായതെന്നും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നത്തിന് മുന്നേ തന്നെ അപകടം ഉണ്ടാവുകയായിരുന്നെന്നും രക്ഷപെട്ടു ചികിത്സയില്‍ കഴിയുന്ന മനോജ് ബണ്ഠാരി പറഞ്ഞു
കഴിഞ്ഞ ദിവസം ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരുക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

