ഉത്തരാഖണ്ഡ് ഹിമപാതം: മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്

Uttarakhand avalanche

ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. ജോഷിമഠ് സബ്ജില്ലാ മജിസ്‌ട്രേറ്റിനാണ് അന്വേഷണ ചുമതല. തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ താമസസൗകര്യത്തില്‍ അടക്കം അന്വേഷണം നടക്കും. അപകടത്തിന് പിന്നാലെ 8 തൊഴിലാളികളാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട 46 പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളോട് ഇന്ത്യന്‍ ആര്‍മി അനുശോചനം അറിയിച്ചു.

Also Read : സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയത് 13 മാസങ്ങൾക്ക് ശേഷം; കൊലയാളി പോലീസിനെ കബളിപ്പിച്ചത് മാസങ്ങളോളം; ഗുജറാത്തിൽ അരങ്ങേറിയത് ദ്യശ്യം മോഡൽ കൊലപാതകം

ചമോലി ജില്ലയിലെ മനയ്ക്ക് സമീപമാണ് മഞ്ഞിടിച്ചിലുണ്ടായത്. വെള്ളിയാഴ്‌ച പുലർച്ചെ ഏഴേകാലിന്‌ ബദരീനാഥ്‌ ക്ഷേത്രത്തിൽനിന്ന്‌ മൂന്നുകിലോമീറ്റർ അകലെയുളള തൊഴിലാളികൾ താമസിച്ചിരുന്ന ബങ്കറുകളിൽ മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെട്ടെന്നാണ് ഹിമപാതം ഉണ്ടായതെന്നും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നത്തിന് മുന്നേ തന്നെ അപകടം ഉണ്ടാവുകയായിരുന്നെന്നും രക്ഷപെട്ടു ചികിത്സയില്‍ കഴിയുന്ന മനോജ് ബണ്ഠാരി പറഞ്ഞു.

Also Read :Also Read : ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം; പാർട്ടിയിലുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഹിമാനിയുടെ മാതാവ് രംഗത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News