
ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതോടെ മരണസംഖ്യ ആറായി. കഴിഞ്ഞ ആഴ്ച രാവിലെ 7.50നാണ് ബദരീനാഥ് ദേശീയ പാതയില്‍ അപകടമുണ്ടായത്. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ രാജസ്ഥാനിലെ ഗോഗുണ്ടയിലെ ലളിത് കുമാര്‍ സോണി (48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രുദ്രപ്രയാഗിനും ഗൗച്ചറിനും ഇടയില്‍ അളകനന്ദ നദിയിലേക്കാണ് യാത്രക്കാരുമായി പോയ ബസ് മറിഞ്ഞത്. 18 പേരാണ് ബസിലുണ്ടായിരുന്നത്. ബദരീനാഥിലേക്ക് പോയ ബസില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.
ബസ് മറിഞ്ഞ സ്ഥലത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ബസ് മുകളിലേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. ഒരു യാത്രക്കാരനെ അപകടം നടന്ന് അല്‍പ്പസമയത്തിനകം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

