ചുറ്റിക കൊണ്ടടിച്ചു, സ്ക്രൂഡ്രൈവര്‍കൊണ്ടും ആക്രമണം: ഉത്തരാഖണ്ഡില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാരോപിച്ച് യുവതിക്ക് ക്രൂര മര്‍ദനം

UTTARAKHAND

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതനെ തുടര്‍ന്ന് യുവതിക്ക് ക്രൂര ആക്രമണം. യുവതിയെ ഭര്‍ത്താനവ് ചുറ്റികകൊണ്ടും സ്ക്രൂ ഡ്രൈവര്‍കൊണ്ടും പരുക്കേല്‍പ്പിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ക്രൂര ആക്രമണത്തെപ്പറ്റിയുള്ള വിവരങ്ങ‍ള്‍ പുറംലോകം അറിയുന്നത്.

2022 നവംബറിലാണ് യുവതി വിവാഹിതയായത്. ഇതിനി പിന്നാലെ സ്ത്രീധനം ‍ആവശ്യപ്പെട്ട് ഭര്‍ത്താവിൻ്റെ കുടുംബം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്. അടുത്തിടെ ഒരു പെണ്‍കുട്ടിയിക്ക് ജന്മം നല്‍കിയതോടെ ആക്രമണം വീണ്ടും വര്‍ധിച്ചുവെന്നാണ് യുവതി പറയുന്നത്.

ALSO READ: ‘അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’: കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്ന്‌ അമേരിക്ക

ആക്രമണത്തെ തുടര്‍ന്ന് ക‍ഴിഞ്ഞ ഏതാനും ദിവസങ്ങളായി യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ദൃശ്യം കണ്ടിട്ടും തനിക്കെതിരായ ആക്രമണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് ആദ്യം തയ്യാറായില്ല എന്ന ആരോപണം പൊലീസിന് നേരെ യുവതി ഉന്നയിച്ചിട്ടുണ്ട്.

വിവാഹമോചനം നേടിയാൽ ജീവനാംശം നൽകാതിരിക്കാൻ ഭർത്താവിൻ്റെ കുടുംബം തന്നെ കൊല്ലാൻ പദ്ധതിയിട്ടതായും യുവതി ആരോപിച്ചു. “രേഖകൾ നൽകാനെന്ന വ്യാജേന അവർ എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി, വാതിൽ പൂട്ടുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. എൻ്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് എന്നെ രക്ഷപ്പെടുത്തിയത്” എന്നാണ് യുവതി പറഞ്ഞത്.

അതേസമയം മാർച്ച് 30ന്, നിരവധി കുറ്റങ്ങൾ ചുമത്തി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു, ഇത് പിന്നീട് മെഡിക്കൽ റിപ്പോർട്ടുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പുതുക്കുകയും ചെയ്തു. പ്രതി ഇപ്പോൾ പൊലീസ് റിമാൻഡിലാണെന്നാണ് സർക്കിൾ ഓഫീസർ ദീപക് സിംഗ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News