‘പയ്യൻ രാവിലെ നടക്കാനിറങ്ങിയതായിരുന്നു’; പ്രഭാത സവാരിക്കിടെ 28കാരൻ ഹൃദയാഘാതം മൂലം മരിച്ചു- വീഡിയോ

uttar pradesh

പ്രഭാത സവാരിക്കിടെ 28കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. രാഷ്ട്രീയ ലോക് ദള്‍ പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച അമിത് ചൗധരി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മദൻപൂർ ഗ്രാമത്തിലെ തന്റെ വീടിന് പുറത്ത് അമിത് ചൗധരി നിൽക്കുന്നത് ‍വീഡിയോയില്‍ കാണാം. ഒരാൾ വന്ന് ചൗധരിയുടെ തോളിൽ തട്ടിയ അഭിസംബോധന ചെയ്യുന്നതും അമിത് തന്റെ പ്രഭാത നടത്തത്തിനായി മറുവശത്തേക്ക് തിരിയുന്നുതും ഇതില്‍ വ്യക്തമാണ്.

ഇതിനിടെയാണ് യുവാവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടൻ അമിത് വീ‍ഴാന്‍ തുടങ്ങുന്നതും മതിലില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ അതിന് ക‍ഴിയാതെ താ‍ഴേയ്ക്ക് വീ‍ഴുന്നതും വീഡിയോയില്‍ കാണാം. ചൗധരി കുഴഞ്ഞുവീണതിനെത്തുടർന്ന് ഒരാൾ അയാളുടെ അടുത്തേക്ക് ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News