ഈവനിംഗ് സനാക്‌സിന് ഉഴുന്നുവട തയ്യാറാക്കാം വളരെ എളുപ്പത്തില്‍

ഈവനിംഗ് സനാക്‌സില്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ് ഉ‍ഴുന്നുവട. ഉഴുന്നുവട വളരെ എളുപ്പത്തില്‍ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം

ആ‍വശ്യമായ സാധനങ്ങള്‍

കടലമാവ് – 2 കപ്പ്
അരിപൊടി – 2 ടേബിള്‍സ്പൂണ്‍
സവാള – 3 എണ്ണം
ഇഞ്ചി – 2 ഇഞ്ച് കഷണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 ഇതള്‍
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

Also Read:  തേഡ് പാര്‍ട്ടി കുക്കീസ് നിര്‍ത്തലാക്കി ഗൂഗിള്‍ ക്രോം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here