
കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുകയാണ് വി സി. രജിസ്ട്രാർ കെ എസ് അനിൽകുമാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകിയിരിക്കുകയാണ് വി സി ഇപ്പോൾ.
രജിസ്ട്രാർ മുഖേന വരുന്ന ഫയലുകൾ വിസി ക്ക് അയക്കേണ്ട എന്ന് വിസി സർവകലാശാലയിൽ അറിയിച്ചു. അതോടൊപ്പം അത്യാവശ്യ ഫയലുകൾ വിസി ക്ക് നേരിട്ട് അയക്കാൻ ജോയിൻറ് രജിസ്ട്രാർമാർക്ക് വീണ്ടും നിർദ്ദേശം നൽകി.
അതേസമയം കെ എസ് അനിൽകുമാർ വി സി യുടെ നിർദേശം മറികടന്നാണ് രജിസ്ട്രാർ ഓഫീസിൽ പ്രവേശിച്ചതെന്ന് റിപ്പോർട്ട്. സെക്യൂരിറ്റി ഓഫീസർ ആണ് വിസി ക്ക് റിപ്പോർട്ട് നൽകിയത്. ഓഫീസിൽ പ്രവേശിക്കരുതെന്ന വിസി യുടെ ഉത്തരവ് രജിസ്ട്രാറെ അറിയിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ALSO READ: തടയാന്‍ ആരുമെത്തിയില്ല; കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി
അതേസമയം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി. വ്യാഴായ്ച സര്‍വകലാശാലയിലെത്തിയ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ചുമതല നിര്‍വഹിച്ചു. രജിസ്ട്രാര്‍ സസ്പെന്‍ഷിലാണെന്നും അനധികൃതമായി ആരും രജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. ബുധനാഴ്ച സര്‍വകലാശാലയിലെത്തിയ അനില്‍കുമാര്‍ ഒരു ദിവസത്തെ അവധിക്കായി മോഹന്‍ കുന്നുമ്മേലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇത് വിസി നിരസിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

